Posted On
date_range Updated On
date_range സൗദി എയർലൈൻസിെൻറ ആദ്യ ബോയിങ് ബി 786-10 വിമാനം ജിദ്ദയിലിറങ്ങി
ജിദ്ദ: സൗദി എയർലൈൻസിെൻറ ആദ്യ ബോയിങ് ബി 786-10 വിമാനം ജിദ്ദയിലെത്തി. ഡ്രീംലൈനറിെൻറ ഏറ്റവും പുതിയ മോഡലാണിത്. ഇൗ ഇനത്തിൽപ്പെട്ട എട്ടുവിമാനങ്ങളാണ് സൗദി എയർലൈൻസ് ബുക്ക് ചെയ്തിരിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനം സൗദി എയർലൈൻസ് മേധാവികളും ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ഇതിനുപുറമെ ബി 777-300 ഇനത്തിൽപ്പെട്ട 15 വിമാനങ്ങളും എത്താനുണ്ട്. നവീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. 333 സീറ്റുകളോടുകൂടിയ ബോയിങ് ബി 787-10 വിമാനം മറ്റു വിമാനങ്ങളെക്കാൾ വലുപ്പമുള്ളതും ഇന്ധനം 25 ശതമാനം ലാഭിക്കാൻ കഴിയുന്നതുമാണ്. യാത്രക്കാർക്കുവേണ്ട എല്ലാവിധ സൗകര്യങ്ങേളാടും നൂതന ആശയവിനിമയ സംവിധാനങ്ങളോടും കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.