സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ പോരാട്ടവുമായി സൗദി

റിയാദ്​: എല്ലാത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമെതിരായ യുദ്ധം കടുപ്പിക്കാൻ സൗദി അറേബ്യ. കള്ളപ്പണം വെളുപ്പ ിക്കൽ, ഭീകരവാദ സംഘങ്ങൾക്ക്​ സംഭാവന നൽകൽ എന്നിവ കൂട്ടത്തിലെ ഏറ്റവും കൊടിയ കുറ്റകൃത്യമായി പരിഗണിച്ച്​ ശക്തമായ നടപടികളുമായി മുന്നോട്ട്​. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ വൈസ്​ ചെയർമാൻ ആദിൽ അൽഖുലിഷ്​ വ്യക്തമാക്കിയതാണ്​ ഇത്​. അന്താരാഷ്​ട്ര നാണയനിധി (​െഎ.എം.എഫ്​) യുമായി സഹകരിച്ച്​ നടത്തിയ ശിൽപശാലയായിരുന്നു പരിപാടി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന്​ സംഭാവന നൽകൽ, ആയുധമിടപാട്​ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യം പരമാവധി ശക്തി ഉപയോഗിച്ച്​​ നിയമങ്ങൾ നിർമിച്ചും സംവിധാനങ്ങളൊരുക്കിയും കരുത്തുറ്റതും പഴുതടച്ചതുമായ പോരാട്ടമാണ്​ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി രാജ്യാന്തര മാതൃകകളാണ്​ സ്വീകരിച്ചിരിക്കുന്നത്​. ​കള്ളപ്പണത്തിനെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്​ക്​ ഫോഴ്​സി​​െൻറ സഹായത്തോടെ ലോകത്തേക്കും വെച്ച്​ ഏറ്റവും മികച്ച പ്രായോഗികരീതിയുമായാണ്​​ സൗദി കള്ളപ്പണ വിരുദ്ധ സമിതി പോരാട്ടത്തിനിറങ്ങിയത്​.
സമിതിയംഗങ്ങൾക്ക്​ തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തി​​െൻറ പ്രാധാന്യവും ഗൗരവവും ബോധ്യമാണ്​.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ശക്തമായ യുദ്ധം നയിക്കുന്നതിന്​ ആവശ്യമായ പരിശീലനം ​െഎ.എം.എഫി​​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ നിന്ന്​ ലഭിച്ചതായും അതിന്​ നാണയനിധി അധികൃതരോട്​ നന്ദിയുണ്ടെന്നും ആദിൽ അൽഖുലിഷ്​ പറഞ്ഞു. കള്ളപ്പണ ഇടപാടുകൾക്കെതിരെ ശക്തമായി നീങ്ങാൻ സൗദി ഭരണകൂടം ഉറച്ച നിലപാടിലാണ്​. അന്താരാഷ്​ട്ര നാണയനിധിയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്​ക്​ ഫോഴ്​സും മിഡിൽ ഇൗസ്​റ്റ്​ ആൻഡ്​ നോർത്ത്​ ആഫ്രിക്ക ഫിനാൻഷ്യൽ ടാസ്​ക്​ ഫോഴ്​സും ചേർന്ന ശക്തിശൃംഖലയിൽ കണ്ണിചേർന്നാണ്​ സൗദി അറേബ്യ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തി​​െൻറ സാമ്പത്തിക ഇടപാടുകൾക്കുമെതിരെ നീങ്ങുന്നതെന്നും ആദിൽ അൽഖുലിഷ് കൂട്ടിച്ചേർത്തു.
Tags:    
News Summary - saudi against finance crime-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.