‘വൈകാരിക ബുദ്ധിയെ’ വിശകലനം ചെയ്​ത്​ സാറ അൽശരീഫ്​

റിയാദ്​: പ്രിൻസ്​ സുൽത്താൻ യൂനിവേഴ്​സിറ്റിയിലെ ഡയറക്​ടറായ സൗദി സാറ അൽശരീഫ്​ ചടുലതയും അവതരണ ഭംഗിയുമുള്ള ക്ല ാസിലൂടെ ‘വൈകാരിക ബുദ്ധി’ എന്നാൽ എന്താണെന്ന്​ സദസ്സി​​​െൻറ ഹൃദയങ്ങളിൽ പതിപ്പിച്ചു. വേദിയിൽ നിറഞ്ഞ കൂറ്റൻ എൽ.ഇ. ഡി സ്​ക്രീൻ പരമാവധി പ്രയോജനപ്പെടുത്തി ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള ക്ലാസ്​ ഹൃദ്യമായിരുന്നു. നിറഞ്ഞുകവിഞ്ഞ സദസിനെ അഭിസംബോധന ചെയ്​ത വിസ്​മയം അവർ മറച്ചുവെച്ചില്ല. വളരെ വേഗം സദസിനെ ഒന്നാകെ കൈയ്യിലെടുക്കാൻ പ്രിൻസ്​ സുൽത്താൻ യൂനിവേഴ്​സിറ്റിയിലെ ബിസിനസ്​ അഡ്​മിനിസ്​ട്രേഷൻ അധ്യാപിക കൂടിയായ സാറക്ക്​ സാധിച്ചു.

മനുഷ്യ വികാരങ്ങൾ കൊണ്ട്​ ബുദ്ധിപരമായ ഇടപെടൽ എങ്ങനെ സാധ്യമാക്കാം എന്നായിരുന്നു അവർ വ്യക്​തമാക്കിയത്​. ഒാർഗനൈസേഷനൽ ബിഹേവിയർ എന്ന വിഷയത്തിലെ ​ഗവേഷണ വിദ്യാർഥിനി കൂടിയായ സാറക്ക്​ ഇത്തരമൊരു വേദി വേറിട്ട അനുഭവമായപ്പോൾ ഒരു സൗദി വിദ്യാഭ്യാസ വിചക്ഷണയുടെ ക്ലാസിലിരിക്കാൻ കഴിഞ്ഞതി​​​െൻറ സംതൃപ്​തിയിലായി സദസ്സ്​.

Tags:    
News Summary - sara alshereef-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.