ദമ്മാമിൽ നിര്യാതനായ ജീവകാരുണ്യപ്രവർത്തകൻ സനു മഠത്തിലിന്റെ മകൻ മൃദുലിന് നവയുഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസസഹായ ഫണ്ട് കൈമാറുന്നു
ദമ്മാം/തിരുവനന്തപുരം: ഹൃദയാഘാതം മൂലം ദമ്മാമിൽ നിര്യാതനായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡൻറും, പ്രമുഖ ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ മകൻ മൃദുലിന് നവയുഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസസഹായ ഫണ്ട് കൈമാറി. മൃദുലിെൻറ തുടർവിദ്യാഭ്യാസത്തിനായി നവയുഗം പ്രവർത്തകർ സമാഹരിച്ച ഫണ്ട് തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലുള്ള സനുവിെൻറ വീട്ടിലെത്തിയാണ് നൽകിയത്. നവയുഗം ദല്ലാ മേഖല സെക്രട്ടറി നിസ്സാം കൊല്ലം ഫണ്ട് കൈമാറ്റം നിർവഹിച്ചു.
ചടങ്ങിൽ സി.പി.ഐ കണ്ണംകോട് ബ്രാഞ്ച് സെക്രട്ടറി ടി. വീണ, ലോക്കൽ കമ്മിറ്റിയംഗം സന്തോഷ് ആയിരക്കുഴി, നവയുഗം കോദരിയ യൂനിറ്റ് ട്രഷറർ റഷീദ് പുനലൂർ, നവയുഗം നേതാക്കളായ താഹ, രവി, സജില നിസ്സാം, സീനത്ത് റഷീദ് എന്നിവരും സനുവിെൻറ അമ്മ രാധാമണി അമ്മ, ഭാര്യ മിനി എന്നിവരും പങ്കെടുത്തു. നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ സജീവമായിരുന്ന സനു മഠത്തിൽ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ ശ്രദ്ധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.