ജിദ്ദയിലെ ഐ.ടി സെവൻസ് ഫെസ്റ്റിൽ ജേതാക്കളായ സംസം മദീന റസ്റ്റാറന്റ് എഫ്.സി ടീം ട്രോഫിയുമായി
ജിദ്ദയിലെ ഐ.ടി സെവൻസ് ഫെസ്റ്റിൽ സംസം മദീന റസ്റ്റാറന്റ് എഫ്.സി ടീം ജേതാക്കൾ
ജിദ്ദ: രണ്ടു ദിവസങ്ങളിലായി ജിദ്ദയിലെ ഐ.ടി സോക്കർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഐ.ടി സെവൻസ് ഫെസ്റ്റിൽ സംസം മദീന റസ്റ്റാറന്റ് എഫ്.സി ടീം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ബിഗ് വോൾട്ട് മെറ്റീരിയൽ എഫ്.സി ടീമിനെ ടൈ ബ്രേക്കറിൽ നാലിനെതിരെ അഞ്ച് ഗോളുകൾ അടിച്ചാണ് സംസം മദീന റസ്റ്റാറന്റ് എഫ്.സി ടീം ചാമ്പ്യൻമാരായത്.
നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളുകകൾ നേടി സമനിലയിൽ പിരിഞ്ഞതിനാൽ വിജയികളെ ടൈബ്രേക്കറിലൂടെ കണ്ടെത്തുകയായിരുന്നു. ഇടവേളകളിൽ ഹിഷാം അബ്ദുൽ അസിസിന്റെ (കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഫെയിം )ഗാനലാപനം കാണികൾക്ക് വേറിട്ട അനുഭൂതി സമ്മാനിച്ചു. ജേതാക്കൾക്കുള്ള 'പ്രൈസ് മണി' പദാസ് അൽ അറേബ്യ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്റ്റർ അനസ് പാടശേരിയും ട്രോഫി സീസൺ റെസ്റ്റോറന്റ് പാർട്ണർ പാട്നർ നൗഫലും സമ്മാനിച്ചു.
റണ്ണർ അപ്പിനുള്ള പ്രൈസ് മണി കംബ്യുടെക് മാനേജർ നാസർ കണ്ണൂർ, റണ്ണർ അപ്പ് ട്രോഫി മൈക്രോഡിജിറ്റ് മാനേജർ ഇമ്രാൻ ഖാൻ എന്നിവരും ചേർന്ന് നൽകി. ചടങ്ങിൽ നിസാം മമ്പാട് (സിഫ് ജനറൽ സെക്രട്ടറി,) നിസാം പാപ്പറ്റ (സിഫ് ട്രഷർ ), കബീർ കൊണ്ടോട്ടി (മീഡിയ പ്രതിനിധി), ഹിഫ്സുറഹ്മാൻ (മുൻ സിഫ് പ്രഡിഡന്റ് ), അനസ് പാടശ്ശേരി, ബഷീർ (ക്രീയേറ്റീവ് കംപ്യൂട്ടേഴ്സ്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. റാഫീ ബീമാപ്പള്ളി, ഷഹ്ദ ശാഹുൽ ഹമീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.എസ്.വി നാസർ കുഞ്ഞിമംഗലം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.