അസഹിഷ്ണുതക്കെതിരെ  സാംസ്കാരിക പ്രതിരോധം ഉയരണം- സമീക്ഷ

ജിദ്ദ: എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി അധികാര ഫാഷിസത്തിന്‍െറ ഭിന്ന ഭാവങ്ങളിലൊന്നാണെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ സാംസ്കാരിക കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്നും ജിദ്ദ സമീക്ഷ സാഹിത്യ വേദി അഭിപ്രായപ്പെട്ടു.  പി.ജി സ്മാരക പ്രതിമാസ വായനാ പരിപാടിയില്‍ എം.ടി.വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖാപിച്ച  പ്രമേയം ജഗന്‍ അവതരിപ്പിച്ചു. 
ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും കേരളത്തില്‍ നടത്തുന്ന നിരന്തരമായ ചെറുത്തുനില്‍പ്പുകള്‍ സംഘ്പരിവാറിനെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് എം.ടി.യെയും കമലിനെയും നിശ്ശബ്ദരാക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്ന് നവോദയ രക്ഷാധികാരി വി.കെ.റഊഫ് പറഞ്ഞു.
കെ.പി.രാമനുണ്ണിയുടെ ‘ദൈവത്തിന്‍െറ പുസ്തകം’ എന്ന നോവലിന്‍െറ വായന നടത്തി ഇര്‍ശാദ് പരിപാടിക്ക് തുടക്കം കുറിച്ചു. 
കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്‍െറ ലേഖന സമാഹാരം ‘സംഭവിച്ചത് ഇത്രയുമല്ല’ ഷിബു തിരുവനന്തപുരം അവതരിപ്പിച്ചു. സച്ചിദാന്ദന്‍െറ ‘തഥാഗതം’ എന്ന കവിതാസമാഹാരം അസൈന്‍ ഇല്ലിക്കലും, റഫീഖ് അഹമ്മദിന്‍െറ ‘ചിതല്‍ മൊഴി' ഗീത ബാലഗോപാലും അവതരിപ്പിച്ചു.
ബഷീര്‍ ചാവക്കാട്  ( വിഡ്ഢിയുടെ സ്വര്‍ഗ്ഗം - ഐസക് ബാഷെവിസ് സിംഗര്‍), സീമ രാജീവ് (പ്രണയ ലേഖനങ്ങള്‍ - ഖലീല്‍ ജിബ്രാന്‍), റഫീഖ് പത്തനാപുരം (എന്‍െറ സത്യാന്വേഷണ പരീക്ഷണങ്ങള്‍ - എം.കെ.ഗാന്ധി), ഫൈസല്‍ മമ്പാട് (ആത്മഹത്യ, ഭൗതികത, ഇസ്ലാം - ശൈഖ് മുഹമ്മദ്), സലാം  ഒളവട്ടൂര്‍ ( ഹൃദ്രോഗം - ഡോ.കെ.മാധവന്‍കുട്ടി), സൈഫു വണ്ടൂര്‍ (പെരുന്നാള്‍ ദിനത്തില്‍), അഷ്റഫ് നീലാമ്പ്ര (കിങ്ഡം ഓഫ് ആന്‍സ് - ഡോക്യൂമെന്‍ററി ), കിസ്മത്ത് മമ്പാട് (സെന്‍ ദര്‍ശനം - ഷൗക്കത്ത്), ഗോപി നെടുങ്ങാടി (പിന്നെ - ജിനേഷ് കുമാര്‍ എരമം)  എന്നിവര്‍ വായനാനുഭവം പങ്കുവച്ചു. 

Tags:    
News Summary - Sameeksha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.