സബത് അൽ അലായ കെ.എം.സി.സി റിലീഫ് ധനസഹായ വിതരണോദ്ഘാടനം നിർവഹിച്ചപ്പോൾ
അസീർ: സബത് അൽ അലായ കെ.എം.സി.സി വർഷംതോറും നടത്തിവരാറുള്ള കിഡ്നി, കാൻസർ രോഗികൾക്കുള്ള ഈ വർഷത്തെ റമദാൻ റിലീഫ് ധനസഹായ വിതരണത്തിെൻറ ഉദ്ഘാടനം കെ.എം.സി.സി ഓഫീസിൽ നടന്നു. ചടങ്ങിൽ റഫീഖ് അഹമ്മദ് ഹാജി, പ്രസിഡൻറ് ഇഖ്ബാൽ മക്കരപ്പറമ്പ്, സെക്രട്ടറി നൗഫൽ മൂനാടി, ട്രഷറർ റഫീഖ് പെരിന്തൽമണ്ണ, എസ്.ഐ.സി പ്രസിഡൻറ് സൈതാലി റഹ്മാനി എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.
അർഹതപ്പെട്ട രോഗികൾക്ക് കൃത്യമായി സഹായമെത്തിക്കാൻ ചെയർമാൻ അബ്ദുന്നാസർ മാമ്പ്ര, അബൂബക്കർ മൗലവി കുരുവമ്പലം, റിയാസ് ഫറൂഖ്, ഫൗസു റഹ്മാനി, സക്കീർ തുടങ്ങിയവർ സജീവമായി രംഗത്തുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.