റഷ്യ-സൗദി സഹകരണം ലോകനന്മക്ക്​ - അമീർ മുഹമ്മദ്​

മോസ്​കോ: റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ലോകനന്മക്ക്​ വേണ്ടിയാണെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. മോസ്​കോയിൽ റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്​ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ്​ ഫുട്​ബാളി​​​െൻറ ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുക്കാനെത്തിയതായിരുന്നു അമീർ മുഹമ്മദ്​. ഉന്നതതല ചർച്ചയിൽ ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മധ്യപൂർവേഷ്യയിലെ പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്​തു. 
റഷ്യ, സൗദി ഉൗർജ മന്ത്രിമാരായ അലക്​സാണ്ടർ നോവാക്​, എൻജി. ഖാലിദ്​ അൽ ഫാലിഹ്​ എന്നിവരും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു. 
എണ്ണ ഉൽപാദന നിയന്ത്രണം തുടരുന്നതിനുള്ള മാർഗങ്ങൾ ഇരുപക്ഷവും ആരായുമെന്ന്​ ക്രെംലിൻ വക്​താവ്​ ദിമിത്രി പെസ്​കോവ്​ പറഞ്ഞു.
 

Tags:    
News Summary - russia-saudi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.