ജിദ്ദ: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ ജിദ്ദയിൽ ഡബ്ല്യു.ഡബ്ല്യ.ഇയുടെ േഗ്രറ്റസ്റ്റ് റോയൽ റംബ്ൾ അരങ്ങേറി. ഇന്നലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരം കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. സ്പോർട്സ് ജനറൽ അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ശൈഖും വേൾഡ് റെസ്ലിങ് എൻറടൈൻമെൻറ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ വിൻക് മിക്മാനും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മത്സരത്തിനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുമ്പ് സൗദി സ്പോർട്സ് അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചിരുന്നു. 109 ടൺ ഉപകരണങ്ങളും സാധന സാമഗ്രികളുമാണ് ഇതിനായി സൗദി എയർലൈൻസ് കാർഗോ വിമാനം വഴി എത്തിച്ചത്. റെസ്ലിങ്ങിനുള്ള വേദി, പ്രത്യേക ലൈറ്റ്, സൗണ്ട് സംവിധാന ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളും ഇതിൽ ഉൾപ്പെടും. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏപ്രിൽ ഒമ്പതിനാണ് ജിദ്ദ വിമാനത്താവളത്തിൽ ഇവയെത്തിച്ചത്. എല്ലാ ഉപകരണങ്ങളും സാധന സാമഗ്രികളും നിശ്ചിത സമയത്ത് എത്തിച്ചിട്ടുണ്ടെന്ന് സൗദി എയർലൈൻസ് കാർഗോ എക്സിക്യൂട്ടീവ് മേധാവി ഉമർ ബിൻ ത്വലാൽ ഹരീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.