യാമ്പു: ആരോഗ്യ മേഖലയിൽ വൻ വികസന പദ്ധതികളുമായി യാമ്പു റോയൽ കമീഷൻ. അന്തർ ദേശീയ നിലവാരത്തിലുള്ള സംവിധാനങ്ങളും സാ ങ്കേതിക മികവുമായി ആരോഗ്യ മേഖലയിൽ മികവുറ്റ സേവനം ഉറപ്പുവരുത്തുകയാണ് കമീഷൻ. രോഗികൾക്ക് മുഴുവൻ സേവനവും ഒരിടത്ത ് എന്ന അർഥം വരുന്ന ‘ഖിദ്മത്തുൽ മരീദ് ഫീ മകാനിൻ വാഹിദ്’ എന്നതാണ് സന്ദേശം. റോയൽ കമീഷൻ മെഡിക്കൽ സെൻററിനോടനുബന്ധിച്ച് നിലവിലുള്ള കെട്ടിടങ്ങൾക്ക് പുറമെ 24000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നാലുനില കെട്ടിടം ഈയിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള മെഡിക്കൽ ബ്ലോക്കുകൾ, ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, ലബോറട്ടറികൾ, വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് പൂർത്തിയായത്.
400 കിടക്കകളുണ്ട്.
വിവിധ ഓപ്പറേഷൻ യൂനിറ്റുകളും മറ്റു ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അന്തർദേശീയ അംഗീകാരങ്ങൾ ആർ.സി മെഡിക്കൽ സെൻററിനെ തേടിയെത്തിയിട്ടുണ്ട്. സൗദി സെൻറർ ഫോർ ഹെൽത്ത് ഫെസിലിറ്റീസ് പരിഗണിച്ച മികവുറ്റ ഹോസ്പിറ്റൽ ആക്കി ഇതിനെ മാറ്റാൻ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണവും സേവനവും ഏറെ ഫലം ചെയ്തതായി ബന്ധപ്പെട്ടവർ പറയുന്നു.
സൗദിയുടെ ദേശീയ പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ ആരോഗ്യ മേഖലയിൽ പൂർത്തിയാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് റോയൽ കമീഷൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.