കെ.എസ്​ റിലീഫ്​ അധ്യക്ഷൻ ഡോ. അബ്​ദുല്ല അൽറബീഅ റോഹിങ്ക്യൻ ക്യാമ്പുകൾ സന്ദർശിച്ചു

റിയാദ്​: സൗദി രാജാവി​​​െൻറ ഉപദേഷ്​ടാവും കിങ്​ സൽമാൻ സ​​െൻറർ ​േഫാർ ഹ്യുമനാറ്റേറിയൻ റിലീഫ്​ (കെ.എസ്​ റിലീഫ്​) അധ്യക്ഷനുമായ ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ അൽറബീഅ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചു. കോക്​സ്​ ബസാർ മേഖലയിലെ ക്യാമ്പുകളിലാണ്​ സൗദിയുടെ ഭക്ഷ്യസഹായവുമായി അദ്ദേഹവും സംഘവും എത്തിയത്​. കെ.എസ്​ റിലീഫ് ഡയറക്​ടർ അബ്​ദു ഖൈർ, സഹ ഉദ്യോഗസ്​ഥൻ എൻജി. അഹമ്മദ്​ അൽബയേസ്​ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മേഖലയിലെ ബാലുഖലി ക്യാമ്പുകളിൽ ഭക്ഷണ വസ്​തുക്കളും മറ്റ്​ സഹായങ്ങളും വിതരണം ചെയ്​തു. അഭയാർഥികൾക്ക്​ വേണ്ടി പ്രവർത്തിക്കുന്ന മലേഷ്യൻ ഫീൽഡ്​ ഹോസ്​പിറ്റലും ഡോ. റബീഅയും സംഘവും സന്ദർശിച്ചു. 

ഹോസ്​പിറ്റൽ ഡയറക്​ടർ ഡോ. അദ്​നാൻ ബിൻ അബ്​ദുല്ലയും വിവിധ ഡിപ്പാർട്ട്​മ​​െൻറ്​ മേധാവികളുമായും കൂടിക്കാഴ്​ച നടത്തി. ആശുപത്രിക്ക്​ കെ.എസ്​ റിലീഫ്​ ​െസൻറർ നൽകിവരുന്ന സഹായങ്ങളെയും ആശുപത്രി രോഗികൾക്ക്​ ഒരുക്കുന്ന സേവനങ്ങളെയും സൗകര്യങ്ങളേയും വിലയിരുത്തി. ആശുപത്രി തുറന്നത്​ മുതൽ ലഭിക്കുന്ന സ​​െൻററി​​​െൻറ സഹായങ്ങൾക്ക്​ ആശുപത്രി ഡയറക്​ടർ നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 10,000 റോഹിങ്ക്യൻ രോഗികളെ ചികിത്സിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

മ്യാന്മറിലെ പീഡിത റോഹിങ്ക്യൻ ന്യൂനപക്ഷങ്ങൾക്കും ബംഗ്ലാദേശിലും മലേഷ്യയിലും അഭയാർഥികളായി കഴിയുന്നവർക്കും കെ.എസ്​ റിലീഫ്​ സ​​െൻറർ നൽകുന്ന അടിയന്തര സഹായങ്ങളേയും അഭയാർഥികളെ എത്രയും വേഗത്തിൽ സുരക്ഷിതരായി അവരുടെ ജന്മനാട്ടിൽ തിരികെ​ എത്തിക്കാൻ അന്താരാഷ്​ട്ര സമൂഹം നടത്തുന്ന ഇടപെടലുകൾക്കൊപ്പം സൗദി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഡോ. റബീഅ പിന്നീട്​ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പരിമിതവും പ്രയാസമേറിയതുമായ സൗകര്യങ്ങളിൽ കഴിയുന്ന ആറുലക്ഷം അഭയാർഥികൾക്കാണ്​ സൗദി അറേബ്യ തുടർച്ചയായി സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അഭയാർഥികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനും ശൗചാലയങ്ങൾ നിർമിക്കുന്നതിനും ആരോഗ്യ ശുശ്രൂഷ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ്​ കെ.എസ്​ സ​​െൻറർ ഉൗന്നൽ നൽകുന്നതെന്നും അസിസ്​റ്റൻറ്​ ജനറൽ സൂപ്പർവൈസർ അഹമ്മദ്​ അൽബയേസ്​ പറഞ്ഞു. 

ക്യാമ്പിൽ സഹായവുമായി നേരി​െട്ടത്തുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നുമാണ്​ സൗദി അറേബ്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെയും മലേഷ്യയിലെയും അഭയാർഥികൾക്ക്​ എല്ലാ നിലക്കുമുള്ള സഹായങ്ങളും സേവനങ്ങളും എത്തിക്കാൻ നിരവധി പദ്ധതികളാണ്​ റിലീഫ്​ സ​​െൻറർ ഒരുക്കിയിരിക്കുന്നത്​. 
മലേഷ്യയിലെ അഭയാർഥികളുടെ കുട്ടികൾക്ക്​ വിദ്യാഭ്യാസ സൗകര്യം കുലാലമ്പൂരിലെ സൗദി സ്​കൂളുകളുടെ സഹകരണത്തോടെ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - rohinkiyan camp visit- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.