‘റോ​ഡ് മ​ക്ക’ പ​ദ്ധ​തി ഈ ​വ​ർ​ഷം 10 രാ​ജ്യ​ങ്ങ​ളി​ൽ തീർഥാടകരുടെ യാത്രാനടപടികൾ 40 സെക്കൻറിനുള്ളിൽ

മ​ക്ക: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന ‘റോ​ഡ് മ​ക്ക’ പ​ദ്ധ​തി ഈ ​വ​ർ​ഷം 10 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സൗ​ദി ഡാ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ എ​ട്ടാം വ​ർ​ഷ​ത്തി​ൽ 10 രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​കെ 17 എ​ൻ​ട്രി പോ​യി​ൻ​റു​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ റെ​ക്കോ​ർ​ഡ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. ഓ​രോ തീ​ർ​ഥാ​ട​ക​​ന്റെ​യും പാ​സ്‌​പോ​ർ​ട്ട് പ​രി​ശോ​ധ​ന, ബ​യോ​മെ​ട്രി​ക് ഡാ​റ്റാ ശേ​ഖ​ര​ണം, മു​ഖ​ചി​ത്ര​ങ്ങ​ൾ എ​ടു​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്രി​യ​ക​ൾ വെ​റും 40 സെ​ക്ക​ൻ​റു​ക​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​​ന്റെ പ്ര​ത്യേ​ക​ത.

തീ​ർ​ഥാ​ട​ക​രു​ടെ മാ​തൃ​രാ​ജ്യ​ങ്ങ​ളി​ൽ വെ​ച്ചു​ത​ന്നെ ഇ​ല​ക്ട്രോ​ണി​ക് വി​സ അ​നു​വ​ദി​ക്കു​ന്ന​ത് മു​ത​ൽ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് വ​രെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​സം​രം​ഭം സ​ഹാ​യി​ക്കു​ന്നു. ഇ​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കി തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കും. പ്ര​ത്യേ​കി​ച്ച് പ്രാ​യ​മാ​യ​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​പ​ക​ര​ണം വ​ലി​യ രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടും. രേ​ഖ​ക​ളു​ടെ​യും വി​സ​ക​ളു​ടെ​യും സാ​ധു​ത അ​തീ​വ കൃ​ത്യ​ത​യോ​ടെ പ​രി​ശോ​ധി​ക്കാ​നും പു​തി​യ സം​വി​ധാ​നം വ​ഴി​യൊ​രു​ക്കു​ന്നു.

മൊ​റോ​ക്കോ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി​യ, ഐ​വ​റി കോ​സ്​​റ്റ്, മാ​ലി​ദ്വീ​പ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി സെ​ന​ഗ​ൽ, ബ്രൂ​ണൈ എ​ന്നീ രാ​ജ്യ​ങ്ങ​ളെ കൂ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പ്ര​വേ​ശ​ന പോ​യി​ൻ​റു​ക​ളി​ലെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കാ​നു​മാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ സൗ​ദി അ​റേ​ബ്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - ‘Road makha’ project to shorten pilgrims’ journeys in 10 countries this year to 40 seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.