റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂട്ടിയിടിച്ച്​ കത്തി; അഞ്ചുപേർ വെന്തുമരിച്ചു

റാബിഗ്​​: പടിഞ്ഞാറൻ സൗദിയിലെ റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച്​ കത്തി അഞ്ചുപേർ വെന്തുമരിച്ചു. 13 പേർക്ക്​ ഗുരുതരമായി പൊള്ള​േലറ്റു. മക്കയിൽ നിന്ന്​ മദീനയിലേക്ക്​ പുറപ്പെട്ട ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്നതാണ്​ ബസ്​. യു.കെ പൗരത്വമുള്ള പാകിസ്​താൻ സ്വദേശികളാണ്​ ബസിൽ ഉണ്ടായിരുന്നത്​ എന്നാണ്​ വിവരം. മക്ക റോഡിനെയും യാമ്പു ഹൈവേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പാതയിൽ സഅ്​ബറിൽ നിന്ന്​ അഞ്ചുകിലോമീറ്ററർ അകലെയായിരുന്നു സംഭവം. രണ്ട്​​ വാഹനങ്ങളും പൂർണമായി കത്തി നശിച്ചു​. 

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ്​ പൊലീസ്​, സിവിൽ ഡിഫൻസ്​, റെഡ്​ക്രസൻറ്​, ആരോഗ്യ വകുപ്പ്​ എന്നിവയും തദ്ദേശവാസികളും രക്ഷാപ്രവർത്തനത്തിനെത്തി. എ​ട്ട്​ യൂനിറ്റ്​ ആംബുലൻസുകൾ സ്​ഥലത്തെത്തിയതായി ജിദ്ദ റെഡ്​ക്രസൻറ്​ വക്​താവ്​ അബ്​ദുല്ല അഹ്​മദ്​ അബൂസൈദ്​ പറഞ്ഞു. പൊള്ളലേറ്റവരെ ഖുലൈസ്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - road accident-Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.