റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച്​ മരിച്ചു

റിയാദ്​: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച്​ മരിച്ചു. ദമ്മാം ഹൈവേയിൽ റിയാദ്​ നഗരത്തിൽ നിന്ന്​ 100 കിലോമീറ്റർ അകലെ തിങ്കളാഴ്​ച രാത്രി എട്ടിനുണ്ടായ അപകടത്തിൽ കൊല്ലം കടയ്​ക്കലിന്​ സമീപം ചിതറ സൈഡ്​ വാൾ സ്വദേശി ഗ്രീൻലാൻഡിൽ (റുക്​സാന മൻസിൽ) ജലാലുദ്ദീൻ സെയ്യിദ്​ (ഷാജഹാൻ - 52) ആണ്​ മരിച്ചത്​. റിയാദിൽ അൽമുത്വലഖ് ഹോൾഡിങ്​ കമ്പനിയുടെ ഫർണീച്ചർ വിഭാഗത്തിൽ ഡ്രൈവർ കം സെയിൽസ്​മാനായ ഇദ്ദേഹം ദമ്മാമിൽ നിന്ന്​ ട്രൈലറിൽ ലോഡുമായി വരു​േമ്പാൾ ചായ കുടിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

റിയാദ്​ ചെക്ക്​ പോയിൻറ്​ എത്തുന്നതിന്​ 40 കിലോമീറ്റർ മുമ്പ്​ വാഹനം പാർക്ക്​ ചെയ്​തു എതിർവശത്തുള്ള പെട്രോൾ സ്​റ്റേഷനിലെ ലഘുഭക്ഷണ ശാലയിൽ നിന്ന്​ ചായയും വാങ്ങി തിരികെ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.  പൊലീസ്​ മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക്​ മാറ്റി.

22 വർഷമായി റിയാദിൽ ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ജലാലുദ്ദീൻ മൂന്നുമാസം മുമ്പാണ്​ മകളുടെ വിവാഹനിശ്ചയത്തിന്​ വേണ്ടി നാട്ടിൽ പോയി മടങ്ങിയത്​. മഞ്ചേരി മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ്​ വിദ്യാർഥിനിയായ മകൾ റുക്​സാനയുടെ വിവാഹം കായംകുളം സ്വദേശിയുമായി ഉറപ്പിച്ചാണ്​ മടങ്ങിയത്​. ഇനി വിവാഹം നടത്താൻ ​പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ്​ വിധി അജ്ഞാത വാഹനത്തി​​​െൻറ രൂപത്തിലെത്തിയത്​. ഭാര്യ: റജില. റുക്​സാന മകളും ഫവാസ്​ മകനുമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന്​ വേണ്ടി സാമൂഹിക പ്രവർത്തകരായ റാഫി പാങ്ങോടും രാജു പാലക്കാടും രംഗത്തുണ്ട്​.

Tags:    
News Summary - Road accident in riyad-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.