യാംബു: സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘അബ്ശിർ’ വഴി ഈ വർഷം മെയ് മാസത്തിൽ മാത്രം 4,37,22,443 ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പ്ലാറ്റ്‌ഫോമിെൻറ ഡിജിറ്റൽ വാലറ്റ് വഴി 3,16,74,823 രേഖകളുടെ പരിശോധനകളും അവലോകനങ്ങളുമാണ് ഇക്കാലയളവിൽ നടന്നത്.
മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ട് പ്രകാരം അബ്ശിർ ബിസിനസ് പോർട്ടൽ വഴി 2,483,869 ഇടപാടുകൾ നടന്നു. വിവിധ വകുപ്പുകളിലായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് 3,078,979 ഇടപാടുകളും, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലൂടെ (മുറൂർ) 2,986,452 ഇടപാടുകളും പൂർത്തിയായി. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്) വഴി 2,187,429 ഇടപാടുകളും, ആഭ്യന്തര മന്ത്രാലയത്തിെൻറ മറ്റ് ഏജൻസികളുമായി ബന്ധപ്പെട്ട് 487,221 സേവനങ്ങളും മെയ് മാസത്തിൽ അബ്ശിർ പ്രോസസ് ചെയ്യുകയുണ്ടായി.
ആഭ്യന്തര മന്ത്രാലയം നൽകുന്ന ഏകീകൃത ഡിജിറ്റൽ ഐഡൻറിറ്റി സംവിധാനം ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിെൻറ വിവിധ സേവനങ്ങൾ സുഗമമായും സുരക്ഷിതമായും ലഭ്യമാക്കാൻ സഹായിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത അബ്ശിർ ഏകീകൃത ഡിജിറ്റൽ ഐഡൻറിറ്റികളുടെ എണ്ണം 3.2 കോടി കവിഞ്ഞതായും മന്ത്രാലയത്തിെൻറ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.