‘സ്​​റ്റെ​പ്പ്’ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ എ​ൻ.​വി. മു​ഹ​മ്മ​ദ് സാ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഭരണഘടനയും വ്യക്തിനിയമങ്ങളും; ജുബൈലിൽ സംഘടിപ്പിച്ച ‘സ്റ്റെപ്പ്’ സെമിനാർ ശ്രദ്ധേയമായി

ജുബൈൽ: സാമൂഹിക ചിന്തകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻററിന് കീഴിലുള്ള ‘സ്റ്റെപ്പ്’ വേദി സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണഘടനയും വ്യക്തിനിയമങ്ങളും’ സെമിനാർ ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സെമിനാറിൽ സജീവമായി പങ്കെടുത്തു. ഇന്ത്യൻ ഇസ്‍ലാഹി സെൻറർ സൗദി ദേശീയ കോഓഡിനേഷൻ കമ്മിറ്റി അഡ്വൈസറി ബോർഡ് കൺവീനർ എൻ.വി. മുഹമ്മദ് സാലിം സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.

ഭരണഘടനയും വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ തികച്ചും വസ്തുനിഷ്ഠമായും ഭരണഘടനാപരമായും സമീപിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും, ഭരണഘടന രൂപവത്കരണത്തിൽ വിവിധ നേതാക്കൾ വഹിച്ച പങ്ക്, വ്യക്തി നിയമങ്ങളുടെ ഭരണഘടനാപരമായ അടിത്തറ എന്നിവ സെമിനാർ വിശദമായി ചർച്ച ചെയ്തു.

കൂടാതെ, യൂനിഫോം സിവിൽ കോഡ് സംബന്ധിച്ച ആശയങ്ങളും യാഥാർഥ്യങ്ങളും, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുടെ പ്രസക്തി, വൈവിധ്യത്തെ അംഗീകരിക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ ഭരണഘടനാ അടിസ്ഥാന മൂല്യങ്ങൾ, സമകാലിക നിയമ-സാമൂഹിക വിഷയങ്ങൾ, നിലവിലെ നിയമ വ്യവസ്ഥിതിയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളും ചർച്ചാവിധേയമായി.

ജനറൽ സെക്രട്ടറി അബ്ദുൽ മന്നാൻ, സ്റ്റെപ്പ് ഭാരവാഹികളായ നൗഫൽ സുബൈർ, ഷിയാസ്, നാസറുദ്ദീൻ പുനലൂർ, ഷൈലാസ് കുഞ്ഞു, മുഹമ്മദ് നിയാസ്, നൗഫൽ റഹ്മാൻ, അമീൻ നരിക്കുനി എന്നിവർ സെമിനാറിന് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരടക്കം വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ കുടുംബസമേതമാണ് പരിപാടിയിൽ പങ്കെടുത്തത്.

Tags:    
News Summary - Constitution and Personal Laws; 'STEP' Seminar organized in Jubail was notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.