റിയാദ് ഒ.ഐ.സി.സി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന സംഗമം നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടത്തി. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ഷുക്കൂർ ആലുവ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
സ്വന്തം അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത് രാജ്യത്തിന്റെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇന്ത്യയെ കൈപിടിച്ചു ഉയർത്തിയത് ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിലേക്കാണ്. പ്രതിപക്ഷം ബൊഫേഴ്സ് അഴിമതി ആരോപണം ഉന്നയിച്ച് ജീവിതകാലത്ത് ഒരുപാട് അദ്ദേഹത്തെ വേട്ടയാടി. എന്നാൽ ആരോപണങ്ങലെല്ലാം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിയുകയും കാർഗിൽ യുദ്ധസമയത്ത് നമ്മുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത് ബൊഫോഴ്സ് തോക്കുകളായിരുന്നു എന്നതും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ, സെൻട്രൽ കമ്മിറ്റി ചുമതലയുള്ള ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലുകുട്ടൻ, ഷാനവാസ് മുനമ്പത്ത്, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി, നാസർ ലെയ്സ്, വിവിധ ജില്ല ഭാരവാഹികളായ ഉമർ ഷരീഫ്, നാസർ വലപ്പാട്, മാത്യു, ഹരീന്ദ്രൻ കണ്ണൂർ, നസീർ ഹനീഫ, മൊയ്തീൻ മണ്ണാർക്കാട്, റഫീഖ് പട്ടാമ്പി, വനിതാവേദി ഭാരവാഹികളായ സൈഫുന്നീസ സിദ്ധീഖ്, സ്മിത മുഹിയിദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഓഡിറ്റർ നാദിർഷ റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി അംഗം യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും സെക്രട്ടറി ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, ബഷീർ കോട്ടക്കൽ, നാസർ മാവൂർ, ഷാജി മടത്തിൽ, സിദ്ധീഖ് കല്ലുപറമ്പൻ, അൻസായി ഷൗക്കത്ത്, സൈനുദ്ധീൻ വല്ലപ്പുഴ, ഭദ്രൻ, ഷംസീർ പാലക്കാട് തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.