റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയും പരേതനായ കരുവൻതിരുത്തി അബ്ദുൽ ഖാദറിെൻറ പുത്രനുമായ നാലകത്ത് അബ്ദുൽ ഹമീദ് (50) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. ദീർഘകാലമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഏഴ് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
മാതാവ് നാലകത്ത് ബീഫാത്തിമ. ഭാര്യ: സക്കീന. മക്കൾ: ഹന്ന നസ്റീൻ, ഫാത്വിമ റിൻഷ, ഷഹീം പക്സാൻ. സഹോദരങ്ങൾ: അബ്ദുസമദ്, ദാവൂദ്, ഹബീബ് (മൂവരും സൗദിയിൽ), സുലൈഖ, ശരീഫ, സരീന, മുംതാസ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ പൂർത്തിയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.