റി​യാ​ദ്​ മെ​ട്രോ റ​മ​ദാ​നി​ൽ യാ​ത്രാ​സ​മ​യം നീ​ട്ടി; ട്രെ​യി​നും ബ​സും പു​ല​ർ​ച്ചെ വ​രെ സ​ർ​വി​സ് ന​ട​ത്തും

റി​യാ​ദ്: റ​മ​ദാ​ൻ മാ​സ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് റി​യാ​ദ് മെ​ട്രോ​യു​ടെ​യും സി​റ്റി ബ​സു​ക​ളു​ടെ​യും പു​തി​യ സ​മ​യ​ക്ര​മം റി​യാ​ദ് പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു.റ​മ​ദാ​നി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​വി​സ് സ​മ​യം പു​ല​ർ​ച്ചെ വ​രെ നീ​ട്ടി​യ​ത്.പു​തി​യ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച്, റി​യാ​ദ് മെ​ട്രോ ഞാ​യ​റാ​ഴ്ച മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട്​ മു​ത​ൽ പു​ല​ർ​ച്ചെ 2.30 വ​രെ സ​ർ​വി​സ് ന​ട​ത്തും. വാ​രാ​ന്ത്യ ദി​ന​ങ്ങ​ളാ​യ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മെ​ട്രോ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​ത് രാ​വി​ലെ 11നാ​ണ്; ഇ​ത് പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ നീ​ളും. ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ പു​ല​ർ​ച്ചെ 2.30 വ​രെ​യാ​കും ട്രെ​യി​നു​ക​ൾ ല​ഭ്യ​മാ​വു​ക.

സാ​ധാ​ര​ണ സി​റ്റി ബ​സു​ക​ൾ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ സ​ർ​വി​സ് ന​ട​ത്തും. യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ന​ൽ​കു​ന്ന ഓ​ൺ-​ഡി​മാ​ൻ​ഡ് ബ​സു​ക​ൾ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 7.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ ല​ഭ്യ​മാ​കും.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന്​ വ​രെ​യു​മാ​യി​രി​ക്കും ഈ ​ബ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം.യാ​ത്ര​ക്കാ​ർ​ക്ക് ‘ദ​ർ​ബ്​’ ആ​പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Riyadh Metro extends travel hours during Ramadan; trains and buses will operate until dawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.