റി​​യാ​​ദ് കെ.​​എം.​​സി.​​സി വ​​നി​​ത​​വി​​ങ്ങ്​ ഭാരവാഹികൾ

മു​​ച്ച​​ക്ര​​വാ​​ഹ​​നം ന​​ൽ​​കു​​ന്നു

റി​​യാ​​ദ്​ കെ.​​എം.​​സി.​​സി വ​​നി​​ത​​വി​​ങ്​ മു​​ച്ച​​ക്ര വാ​​ഹ​​നം ന​​ൽ​​കി

റി​​യാ​​ദ്​: വ​​യ​​നാ​​ട് മാ​​ന​​ന്ത​​വാ​​ടി പാ​​ല​​മു​​ക്ക്​ സ്വ​​ദേ​​ശി​​യാ​​യ അം​​ഗ​​പ​​രി​​മി​​ത​​യാ​​യ വ​​നി​​ത​​ക്ക്​ റി​​യാ​​ദ് കെ.​​എം.​​സി.​​സി വ​​നി​​ത​​വി​​ങ്​ മു​​ച്ച​​ക്ര​​വാ​​ഹ​​നം ന​​ൽ​​കി. പാ​​ല​​മു​​ക്കി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഇ​​ട​​വ​​ക പ​​ഞ്ചാ​​യ​​ത്ത് വ​​നി​​ത ലീ​​ഗ് മെം​​ബ​​ർ ആ​​മി​​ന വാ​​ഹ​​ന​​ത്തി​െ​​ൻ​​റ താ​​ക്കോ​​ൽ കൈ​​മാ​​റി. ഇ​​രു​​കാ​​ലു​​ക​​ൾ​​ക്കും ച​​ല​​ന​​ശേ​​ഷി​​യി​​ല്ലാ​​ത്ത, ഒ​​രു കൈ​​ക്ക് വൈ​​ക​​ല്യ​​മു​​ള്ള ഇൗ 40​​കാ​​രി​​യു​​ടെ ദ​​യ​​നീ​​യാ​​വ​​സ്ഥ മ​​ന​​സ്സി​​ലാ​​ക്കി​​യാ​​ണ് അ​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ വ​​നി​​ത കെ.​​എം.​​സി.​​സി മു​​ന്നോ​​ട്ടു​​വ​​ന്ന​​ത്. പി​​താ​​വും മാ​​താ​​വും ഏ​​ക സ​​ഹോ​​ദ​​ര​​നും മ​​രി​​ച്ച സ​​ഹോ​​ദ​​രി ത​​നി​​ച്ചാ​​ണ്​ താ​​മ​​സി​​ക്കു​​ന്ന​​ത്.

വി​​വാ​​ഹി​​ത​​രാ​​യ മ​​റ്റു സ​​ഹോ​​ദ​​രി​​മാ​​ർ ഭ​​ർ​​തൃ​​വീ​​ട്ടി​​ലാ​​ണ് താ​​മ​​സം. ആ​​റ് സെ​​ൻ​​റ്​ ഭൂ​​മി​​യി​​ൽ ആ​​സ്​​​ബ​​സ്​​​റ്റോ​​സ് മേ​​ൽ​​ക്കൂ​​ര​​യു​​ള്ള ഒ​​രു ഷെ​​ഡ് പോ​​ല​​ത്തെ വീ​​ട്ടി​​ലാ​​ണ് ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന​​ത്. ആ​​രും ആ​​ശ്ര​​യ​​മാ​​യി​​ല്ലാ​​ത്ത ഇ​​വ​​ർ സ​​ർ​​ക്കാ​​റി​െ​​ൻ​​റ തു​​ച്ഛ​​മാ​​യ വി​​ക​​ലാം​​ഗ പെ​​ൻ​​ഷ​​ൻ കൊ​​ണ്ടാ​​ണ്​ ദൈ​​നം​​ദി​​ന​​ജീ​​വി​​ത ചെ​​ല​​വു​​ക​​ൾ നി​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ത​​ക​​രാ​​നാ​​യ വീ​​ടും ജീ​​വി​​ത ചെ​​ല​​വി​​നു​​ള്ള ക​​ഷ്​​​ട​​പ്പാ​​ടും ശാ​​രീ​​രി​​ക പ​​രി​​മി​​തി​​യും ത​​ള​​ർ​​ത്തി​​യ ഇ​​വ​​ർ​​ക്ക് ഒ​​രു മു​​ച്ച​​ക്ര​​വാ​​ഹ​​നം അ​​ത്യാ​​വ​​ശ്യ​​മാ​​യി​​രു​​ന്നു. സ്വ​​ന്ത​​മാ​​യി എ​​ന്തെ​​ങ്കി​​ലും തൊ​​ഴി​​ലെ​​ടു​​ത്ത്​ ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​രു​​ടെ ആ​​ഗ്ര​​ഹ​​മാ​​ണ് വാ​​ഹ​​നം ല​​ഭി​​ച്ച​​ത് വ​​ഴി പൂ​​വ​​ണി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്.

കെ.​​എം.​​സി.​​സി വ​​നി​​ത വി​​ങ്​ പ്ര​​സി​​ഡ​​ൻ​​റ്​ റ​​ഹ്​​​മ​​ത്ത് അ​​ഷ്‌​​റ​​ഫ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​സീ​​ല മൂ​​സ, ചെ​​യ​​ർ​​പേ​​ഴ്‌​​സ​​ൻ ഖ​​മ​​റു​​ന്നി​​സ മു​​ഹ​​മ്മ​​ദ്, ട്ര​​ഷ​​റ​​ർ നു​​സൈ​​ബ മാ​​മു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വാ​​ഹ​​നം വാ​​ങ്ങി​​ക്കാ​​നു​​ള്ള തു​​ക സ​​മാ​​ഹ​​രി​​ച്ച​​ത്. താ​​ക്കോ​​ൽ​​ദാ​​ന ച​​ട​​ങ്ങി​​ൽ ന​​സീ​​മ വൈ​​ദി​​നി, ഫാ​​ത്വി​​മ റ​​ഫീ​​ഖ്, നാ​​സ​​ർ വ​​ക്കേ​​രി, റ​​ഫീ​​ഖ് കൂ​​ളി​​വ​​യ​​ൽ എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.