നബീൽ പാഴൂർ (പ്രസി.), നസീബ് പുത്തൻ പീടിക (ജന. സെക്ര.), മുഹമ്മദ് ഫൈസൽ (ട്രഷ.), ഷക്കീൽ തിരൂർക്കാട് (ടെക്. ചെയർ.)
റിയാദ്: റിയാദിലെ പ്രവാസി ഫുട്ബാൾ ക്ലബുകളുടെ പൊതുവേദിയായ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് ബഷീർ ചെലേമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നബീൽ പാഴൂർ (പ്രസി.), നസീബ് പുത്തൻ പീടിക (ജന. സെക്ര.), മുഹമ്മദ് ഫൈസൽ (ട്രഷ.), ഷക്കീൽ തിരൂർക്കാട് (ടെക്. ചെയർ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. അഡ്വൈസറി ബോർഡ് അംഗം അബ്ദുല്ല വല്ലാഞ്ചിറ വരണാധികാരിയായിരുന്നു.ജനറൽ സെക്രട്ടറി സൈഫു കരുളായി വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ കരീം പയ്യനാട് ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിൽ നടന്ന രണ്ട് റിഫ മെഗാ കപ്പുകളും ലീഗ് മത്സരങ്ങളും മീഡിയ വൺ മീഡിയ വൺ സൂപ്പർ കപ്പുകളും വൻ വിജയമായിരുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തി. ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.