റിയാദ്​ ബീറ്റ്​സ്​ ടിക്കറ്റ്​ വിൽപന ഗൾഫ്​ മാധ്യമം റെസിഡൻറ്​ മാനേജർ സലീം മാഹിയിൽനിന്ന് ആദ്യ ടിക്കറ്റ്​ വാങ്ങി ലോകകേരള സഭാംഗം ഇബ്രാഹിം സുബുഹാൻ ഉദ്​ഘാടനം ചെയ്യുന്നു

‘റിയാദ് ബീറ്റ്സ്’ ടിക്കറ്റ്​ വിൽപന ആരംഭിച്ചു

റിയാദ്​: ‘ഗൾഫ് മാധ്യമ’വും ‘മി ഫ്രൻഡ്’ ആപ്പും ചേർന്ന്​ സംഘടിപ്പിക്കുന്ന ‘റിയാദ് ബീറ്റ്സ്’ മഹോത്സവത്തി​െൻറ പ്രവേശന ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. സൗദിയിൽനിന്നുള്ള ലോകകേരള സഭാംഗവും ഇൻറർനാഷനൽ ബിസിനസ്​ കോച്ചും സാമൂഹികപ്രവർത്തകനുമായ ഇബ്രാഹിം സുബുഹാനാണ്​ ആദ്യ ടിക്കറ്റ്​ (റെഡ്​ കാർപ്പറ്റ്​-ഫാമിലി) ഗൾഫ്​ മാധ്യമം റെസിഡൻറ്​ മാനേജർ സലീം മാഹിയിൽനിന്ന്​ ഏറ്റുവാങ്ങി ഉദ്​ഘാടനം നിർവഹിച്ചത്​.

ഈ മാസം 29 ന്​ വെള്ളിയാഴ്​ച വൈകീട്ട്​ ആറ്​ മുതൽ റിയാദ്​ നഗരഹൃദയമായ മലസിൽ ലുലു ഹൈപർമാർക്കറ്റി​െൻറ ഓപൺ ടെറസിൽ വേദിയൊരുങ്ങുന്ന​ സംഗീതകലോത്സവത്തിൽ മലയാളത്തി​െൻറ പ്രിയപ്പെട്ട ഗായകർക്കും കോമഡി ആർട്ടിസ്​റ്റുകൾക്കും പുറമെ പ്രശസ്ത നടി ഭാവനയാണ്​ മുഖ്യാതിഥി. മിഥുൻ രമേശ്‌ അവതാരകനാകും. രമേശ്‌ പിഷാരടി, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, ആശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ തുടങ്ങിയ കലാകാരന്മാരുടെ വിവിധ പരിപാടികൾ അരങ്ങേറും. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന രീതിയിലുള്ള മിതമായ നിരക്കിലാണ് പ്രവേശന ടിക്കറ്റുകൾ​ ഒരുക്കിയിട്ടുള്ളത്.

റെഡ് കാർപെറ്റ്, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ് എന്നീ കാറ്റഗറികളിലായി തിരിച്ചാണ്​ ഇരിപ്പിടങ്ങൾ. എണ്ണായിരത്തോളം ആളുകൾക്ക്​ ഇരിപ്പിട സൗകര്യമുള്ള പരിപാടിയിലേക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ വലിയ താൽപര്യത്തോടെയാണ്​ ആളുകൾ മുന്നോട്ട്​ വരുന്നത്​. ലുലു ഹൈപർമാർക്കറ്റ്​ മലസ്​, മുറബ്ബ, ബത്​ഹ, ഖുറൈസ്​ ശാഖകളിലും അൽമദീന ഹൈപർമാർക്കറ്റിലെ ഫോൺ ഹൗസ്​ ഷോറൂമിലും ടിക്കറ്റുകൾ ലഭിക്കും. ഇതിന്​ പുറമെ റിയാദിലെ വിവിധ ഭാഗങ്ങളിലും അൽഖർജ്​, മുസാഹ്​മിയ എന്നിവിടങ്ങളിലും നിർദ്ദിഷ്​ട വ്യക്തികളിൽനിന്നും ആവശ്യമായ ടിക്കറ്റുകൾ ലഭിക്കും.

ഷോപ്പുകളിൽനിന്നും വ്യക്തികളിൽനിന്നും നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കാത്ത വിദൂരത്തുള്ളവർക്ക് ഉപകാരപ്പെടും വിധം ഓൺലൈനിലും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. https://zomra.sa/en/event/riyadh-beats/ എന്ന ലിങ്ക് വഴി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്​. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 0504507422, 0559576974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


Tags:    
News Summary - Riyadh Beats ticket sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.