അൽ ഖോബാറിൽ ‘സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ പുതിയ ഷോറൂം തുറക്കുന്നു

അൽ ഖോബാർ: ഗുണമേന്മയിലും വിശ്വസ്തതയിലും പാരമ്പര്യമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് അൽ ഖോബാറിൽ പുതിയ ഷോറൂം ആരംഭിക്കുന്നു. ജനുവരി 28ന് സോഫ്റ്റ് ലോഞ്ചിലൂടെ പ്രവർത്തനം ആരംഭിക്കുന്ന ഷോറൂമിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് നടക്കും.

ഏറ്റവും മികച്ച രൂപകൽപനയും സുതാര്യമായ ഇടപാടുകളും കൊണ്ട് തലമുറകളുടെ വിശ്വാസം നേടിയെടുത്ത ബ്രാൻഡാണ് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന് വാർത്താക്കുറിപ്പിൽ ബന്ധപ്പെട്ടവർ പറഞ്ഞു. പരമ്പരാഗത കരവിരുതും ആധുനിക ഡിസൈനുകളും ഒത്തുചേരുന്ന സോനയുടെ സ്വർണ, വജ്ര ശേഖരങ്ങൾ ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയവയാണ്.

സൗദി അറേബ്യയിലെ സോനയുടെ വളർച്ചയുടെ നിർണായക ചുവടുവെപ്പാണ് അൽ ഖോബാറിലെ ഈ പുതിയ ഷോറൂം. അത്യാധുനിക ഷോപ്പിങ് സൗകര്യങ്ങളും എക്സ് ക്ലൂസീവ് ഡിസൈനുകളുമാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും പ്രത്യേക ഡിസ്കൗണ്ടുകളും പരിമിതകാല പ്രമോഷനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അൽ ഖോബാറിലെയും കിഴക്കൻ പ്രവിശ്യയിലെയും പ്രവാസികളും സ്വദേശികളുമായ എല്ലാ ഉപഭോക്താക്കളെയും തങ്ങളുടെ പുതിയ കലക്ഷനുകൾ കാണുന്നതിനും ആഘോഷങ്ങളിൽ പങ്കുചേരുന്നതിനുമായി സ്വാഗതം ചെയ്യുന്നതായും മാനേജ്‌മെൻറ് അറിയിച്ചു.

Tags:    
News Summary - Sona Gold and Diamonds opens new showroom in Al Khobar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.