റിയാദിൽ വാഹനങ്ങൾ കത്തിച്ചയാളെ പിടികൂടി

റിയാദ്​: നിറുത്തിയിട്ട നിരവധി വാഹനങ്ങൾ കത്തിച്ചയാളെ റിയാദിൽ പൊലീസ്​ പിടികൂടി. നഗരത്തി​​​െൻറ പടിഞ്ഞാറ്​ ഭാഗത്ത്​ ശിഫ ഡിസ്​ട്രിക്​റ്റിലെ ഒരു ഫ്ലാറ്റ്​ സമുച്ചയത്തി​​​െൻറ മുൻവശത്ത്​ നിറുത്തിയിട്ടിരുന്ന നിരവധി കാറുകൾക്കാണ്​ തീപിടിച്ചത്​. മിക്കവയും കത്തിനശിച്ചു. ആരോ കത്തിച്ചതാണെന്ന രീതിയിൽ കത്തിയ കാറുകളുടെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതി​​​െൻറ ചുവടുപിടിച്ച്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി വലയിലായത്​. 30 വയസുള്ള തൗഫീഖ്​ അല്ലാഹ്​ എന്ന സ്വദേശി പൗരനാണ്​ അറസ്​റ്റിലായത്​. കാറുകൾക്ക്​ തീ കൊടുക്കാൻ കാരണമെന്നാണ്​ വ്യക്​തമാക്കപ്പെട്ടിട്ടില്ല.

Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.