റിയാദ് മെട്രോ ട്രെയിൻ; മെയ്​ഡ്​ ഇൻ ജര്‍മനി

റിയാദ്: റിയാദ്​ മെട്രോ ട്രെയിന്‍ ബോഗികള്‍ എത്തിത്തുടങ്ങി. ജര്‍മനിയില്‍ നിന്നാണ് അത്യാധുനിക സാങ്കേതിക വിദ്യ യില്‍ നിർമിച്ച ബോഗികള്‍ കൊണ്ടുവരുന്നത്​. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ 24 മണിക്കൂർ ടെസ്​റ്റ്​ റണ ്‍ നടത്തും. 176 കി.മീ ദൈര്‍ഘ്യത്തിലാണ് ആറ്​ ലൈനിലായി റിയാദ് മെട്രോ ഒരുങ്ങിയത്​.

മൂന്ന് കമ്പനികള്‍ക്കാണ് ഇവയുടെ നിര്‍മാണ ചുമതല. നീല, ചുകപ്പ് ലൈനുകളാണ് ഇതില്‍ ബി എ സി എസ് കമ്പനിക്ക്. 63 കി.മീ ദൈര്‍ഘ്യത്തിലാണ് ഇവര്‍ നിര്‍മിക്കുന്ന ചുകപ്പ്, നീല ലൈനുകള്‍‌.ഈ ട്രാക്കിലേക്ക് നിര്‍മിച്ച ട്രെയിനുകളാണ് ജര്‍മനിയില്‍ നിന്നെത്തിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ആസ്ത്രിയ വഴിയും പിന്നീട് ചെങ്കടല്‍ വഴി ദമ്മാമിലേക്കും ബോഗികളെത്തും. 67 മെട്രോ വാഹനങ്ങളാണ് ബി എ സി എസിന് വേണ്ടി സീമെന്‍സ് കമ്പനി നല്‍കുക. രണ്ട് ബോഗികളുള്ള 26 ട്രെയിനുകളും നാല് ബോഗികളുള്ള 41 ട്രെയിനുകളും. കൂടാതെ ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്​റ്റവും ഇവര്‍ നല്‍കുന്നുണ്ട്​.
തീ പിടിക്കാത്തതാണ് അലൂമിനിയം ബോഗികള്‍. ഓരോ ബോഗിക്കും 1.4 മീറ്റര്‍ നീളമുള്ള മൂന്ന് ഡോറുകളുണ്ട്​.

ഫാമിലി, ഫസ്​റ്റ്​, സിംഗിള്‍ ക്ലാസുകളിലാണ് സീറ്റുകള്‍. സുരക്ഷ മാനിച്ച് കാമറകളുണ്ടാവും‍. മണിക്കൂറില്‍ 90. കിമീ വേഗതയാണ് മെട്രോക്ക്. എത്തിച്ച ട്രെയിനുകള്‍ വിവിധ ട്രാക്കുകളില്‍ മുഴുസമയം ഗുണനിലവാര പരിശോധനക്കായി ഓടും. റിയാദ് മെട്രോ ഈ വര്‍ഷം ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. 2021 ല്‍ സമ്പൂര്‍ണമായി ട്രെയിനുകള്‍ ഓടും എന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​.

Tags:    
News Summary - riyad metro-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.