റിയാദ്: റിയാദ് മെട്രോയുടെ കൂടുതല്‍ ട്രാക്കുകളിൽ പരീക്ഷണ ഓട്ടം അടുത്തമാസം തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം പകുതിക്ക് ശേഷമാണ് മെട്രോ ഓടിത്തുടങ്ങുക. ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. റിയാദ് െഡവലെപ്മെൻറ് അതോറിറ്റിക്ക് കീഴിലാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനകം 75 ശതമാനം ജോലിയും പൂര്‍ത്തിയായി. നിലവില്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്. ഇത് കൂടുതല്‍ ദൂരത്തിലും കൂടുതല്‍ ട്രാക്കുകളിലും വ്യാപിപ്പിക്കും. ഈ മാസാവസാനത്തോടെ ഇതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കും. നിലവില്‍ മേൽപാലങ്ങള്‍ തുരങ്കങ്ങള്‍ എന്നീ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഈ വര്‍ഷാവസാനത്തോടെ പ്രധാന ജോലികള്‍ കഴിയും. തൃപ്തികരമാണ് ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് റിയാദ് ഡവലപ്മെൻറ് അതോറ്റി അറിയിച്ചു. ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ കൂടുതല്‍ കമ്പനികളുടെ കരാറിന് അംഗീകാരം നല്‍കിയിട്ടുണ്ട്. മെട്രോ റൂട്ടുകളിലെ 250 ഇടങ്ങളിലാണ് അന്തിമ ഘട്ടജോലികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.