റിയാദ് കലാഭവൻ കർമശ്രേഷ്ഠ പുരസ്കാരം ഡോ. രാമചന്ദ്രന് സമ്മാനിക്കുന്നു
റിയാദ്: റിയാദ് കലാഭവൻ ‘വിന്റർ നൈറ്റ് 2025’ എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷം ശ്രദ്ധേയമായി. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഷാരോൺ ഷെരീഫ് അധ്യക്ഷത വഹിച്ചു. റിയാദ് ജവാസത് മാനേജർ കേണൽ ആദിൽ ബക്കർ ഉദ്ഘാടനം ചെയ്തു. ഫഹദ് നാലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരം അൽ അമൽ പോളി ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. രാമചന്ദ്രന് സമ്മാനിച്ചു.
ആതുരസേവന രംഗത്തെ 20 വർഷത്തോളം പ്രവൃത്തിപരിചയമുള്ള റിയാദിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്ന 12 നഴ്സുമാരെ പ്രശംസാഫലകം നൽകി ആദരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന കലാഭവന്റെ ആദ്യകാല പ്രവർത്തകയായ നീതു ജോയിക്ക് യാത്രയയപ്പ് നൽകി. ജോസഫ് അതിരുങ്കൽ ക്രിസ്മസ് സന്ദേശം നൽകി. ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, പയ്യന്നൂർ സൗഹൃദ വേദി പ്രതിനിധി സനൂപ് പയ്യന്നൂർ, സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ എ.കെ. നൗഷാദ്, ഒ.ഐ.സി.സി ഇടുക്കി ജില്ല പ്രസിഡൻറ് ഷാജി മഠത്തിൽ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, എൻ.ആർ.ഫെ ഫോറം ജോയൻറ് കൺവീനർ ഉമർ മുക്കം, നന്മ ചാരിറ്റി പ്രതിനിധി മണിലാൽ കൊല്ലം, കോട്ടയം ജില്ല പ്രസിഡൻറ് ബഷീർ കോട്ടയം, ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ മൈമൂന അബ്ബാസ്, ഡോ. ജോസഫ് അലക്സാണ്ടർ, സനു മാവേലിക്കര എന്നിവർ സംസാരിച്ചു.
ബീറ്റ്സ് ഓഫ് റിയാദ്, റിഥം സ്റ്റാഴ്സ്, ഗോൾഡൺ സ്പാരോ, ആർ.എം.ടി.പി, ടുഡേയ്സ് റിയാദ് ടീം സംഘങ്ങളും ഫിസ ഷാജഹാൻ, അലിയാ അനസ്, പവിത്രൻ, തസ്നി, നൗഫൽ, ബാബു, ഷിജു, ഷൈനി എന്നിവരും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ അരേങ്ങറി. ഇസ്മ പോളിക്ലിനിക്കിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര, ടി.എം. അസീസ്, മുനീർ മനക്കാട്ട്, സിജോയ്, ഉണ്ണികൃഷ്ണൻ, പ്രജീഷ്, ഷാജഹാൻ പാണ്ട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സജീർ ചിതറ പ്രോഗ്രാം കൺവീനറായിരുന്നു. അലിയാർ കുഞ്ഞ് നജീബ് ശബ്ദനിയന്ത്രണം കൈകാര്യം ചെയ്തു. രാജീവ് സാഹിബ് നഴ്സസ് കോഓഡിനേറ്ററായും പ്രവർത്തിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. സജിൻ നിഷാൻ, ജാൻസി പ്രഡിൻ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.