കേളി ജനകീയ ഇഫ്താർ സംഘാടകസമിതി രൂപവത്കരണയോഗം കെ.പി.എം. സാദിഖ് ഉദ്‌ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി വർഷംതോറും റിയാദിൽ സംഘടിപ്പിക്കാറുള്ള ജനകീയ ഇഫ്താർ സംഗമം ഈ വർഷം മാർച്ച് ആറിന് നടക്കും. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ റിയാദിൽ നടക്കുന്ന ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഈ ഇഫ്താർ ഇത്തവണയും മലസ് ലുലു ഹൈപ്പർ അരീനയിലാണ് ഒരുക്കുന്നത്. കേളിയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും.
151 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന രൂപവത്കരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ.പി.എം സാദിഖ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
ഭാരവാഹികൾ: സീബ കൂവോട് (ചെയ.), രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം (വൈ. ചെയ.), ഷമീർ കുന്നുമ്മൽ (കൺ.), കിഷോർ ഇ. നിസാം, തോമസ് ജോയ് (ജോ. കൺ.), ജോസഫ് ഷാജി (സാമ്പത്തിക കൺ.), മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് (ജോ. കൺ.). മറ്റു കൺവീനർമാർ: നസീർ മുള്ളൂർക്കര, അനിരുദ്ധൻ കീച്ചേരി, ജവാദ് പരിയാട്ട്, സിജിൻ കൂവള്ളൂർ, ജാഫർ ഖാൻ, സുനീർ ബാബു, റഫീഖ് ചാലിയം, ഗഫൂർ ആനമങ്ങാട്, റഫീഖ് പാലത്ത്. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബ കൂവോട്, ജോസഫ് ഷാജി എന്നിവർ യോഗത്തിൽ സംസാരിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.