മക്ക: രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന മക്ക സെൻട്രൽ ടീൻസ്കോൺ വിദ്യാർഥി സമ്മേളനം ഒക്ടോബറിൽ. ഒക്ടോബർ 26 ന് ‘ആകാശം അകലെയല്ല’ എന്ന പ്രമേയത്തിൽ ടീൻസ്കോൺ നടക്കും. മക്ക സെൻട്രൽ കോൺഫറൻസ് ഡയറക്ടറായി ടി.എസ് ബദറുദ്ദീൻ തങ്ങൾ, പാരൻസ് മീറ്റ് ചുമതലയുള്ള എലൈറ്റ് ഡയറക്ടറായി സൈതലവി സഖാഫി, ടീൻസ് കോൺ ഡയറക്ടറായി മുസ്തഫ കാളോത്ത്, പ്രോഗ്രാം ഡയറക്ടറായി അഷ്‌റഫ് പേങ്ങാട്, മാർക്കറ്റിങ് ഡയറക്ടറായി ഉസ്മാൻ കുറുകത്താണി എന്നിവരെ തെരഞ്ഞടുത്തു.
മുഹമ്മദ് ആരിഫ്, റുവൈസ് ഉസ്മാൻ, ഡോ. അബ്ദുല്ല അസ്‌കർ, സൈതലവി സഖാഫി, ഷാഫി ബാഖവി, മുഹമ്മദ് ത്വാഹ, ഇസ്ഹാഖ് ഫറോഖ്, മുസ്തഫ പട്ടാമ്പി, ഹാമിദ് സൈനി, അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഖയ്യൂം ഖാദിസിയ്യ സ്വാഗതവും റുവൈസ് ഉസ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.