കെ.എം.സി.സി അദാമ യൂനിറ്റ് സമ്മേളനം സമാപിച്ചു

ദമ്മാം: കെ.എം.സി.സി അദാമ യൂനിറ്റ് സമ്മേളനം അൽമുന സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനു കുമളി പരിപാടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അറഫാത്ത് ഷംനാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അജ്സൽ ഖുർആൻ പാരായണവും മുഹമ്മദ് അജ്ലാൻ പരിഭാഷയും നടത്തി. മുഹമ്മദ് ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കെ.എം.സി.സി. ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ ഖാദർ മാസ്റ്റർ സംസാരിച്ചു.

കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബും വൈസ് ചെയർമാൻ ജൗഹർ കുനിയിലും ചടങ്ങിൽ വിശദീകരിച്ചു. വി. നജുമുദ്ദീൻ സ്വാഗതവും മുജീബ് കോടൂർ നന്ദിയും പറഞ്ഞു. ശിഹാബ് കപൂർ, ബൈജു കുട്ടനാട്, സാദിഖ് പൂക്കാര, ജമാൽ ആലംമ്പാടി, ആഷിക് ചേലേമ്പ്ര, ഷുക്കൂർ, സൽമാൻ പാണക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - KMCC Adama Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.