നോർക്ക കെയർ പ്രീമിയം വർധന: മാവൂർ ഏരിയ പ്രവാസി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ജുബൈൽ : നോർക്ക റൂട്ട്സ് പുറത്തിറക്കിയ 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ കൂട്ടിയ നടപടിയിൽ മാവൂർ ഏരിയ പ്രവാസി സംഘം (മാപ്‌സ്) ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രീമിയം വർധന ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാപ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി, കുന്ദമംഗലം എം.എൽ.എ., നോർക്ക റൂട്ട്സ് സി.ഇ.ഒ. എന്നിവർക്ക് പ്രതിഷേധ നിവേദനം അയച്ചു.

പ്രവാസികളുടെ സുരക്ഷിതത്വം മുൻനിർത്തി ആരംഭിച്ച ഒരു സാമൂഹിക സുരക്ഷ പദ്ധതിയിൽ വൻതുകയുടെ വർധന വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മാപ്‌സ് ചൂണ്ടിക്കാട്ടി. തൊഴിൽപരമായ അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന ജീവിതച്ചെലവുകളും കാരണം പ്രയാസപ്പെടുന്ന സാധാരണക്കാരായ താഴ്ന്ന-ഇടത്തരം വരുമാനക്കാർക്ക് ഈ തീരുമാനം താങ്ങാനാവാത്ത അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

പുതുക്കിയ പ്രീമിയം നിരക്കുകൾ ഉടൻ തന്നെ പിൻവലിക്കണമെന്നും, പ്രവാസികളുടെ പ്രതിസന്ധികൾ കണക്കിലെടുത്ത് എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ പദ്ധതി സുതാര്യമായി പുനഃപരിശോധിക്കണമെന്നും മാപ്‌സ് ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രവാസി സമൂഹത്തിന് അനുകൂലമായ അടിയന്തര നടപടി പ്രതീക്ഷിക്കുന്നതായി മാപ്‌സ് പ്രസിഡന്റ് ദീപക് ദേവദാസ്, ജനറൽ സെക്രട്ടറി അബ്ദുൽ സമദ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Norka Care premium increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.