ഷാബു

പത്തനംതിട്ട സ്വദേശി സൗദി ഉംലുജിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ഉംലുജ്: പത്തനംതിട്ട സ്വദേശി സൗദി ഉംലുജിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആയുർ നോർത്ത് വെള്ളിയറ സ്വദേശിയായ വടക്കേകരവീട് ഷാബു (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച റെഡ് സീ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം.

ഉംലുജ് റെഡ് സീ പ്രൊജക്ടുമായി ബന്ധപ്പെട്ട് 'അലുമാകോ' കമ്പനിയുടെ കീഴിൽ രണ്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു. വടക്കേകരവീട് രാഘവൻ, വിജയമ്മ എന്നിവരാണ് ഷാബുവിന്റെ മാതാപിതാക്കൾ. ഭാര്യ:ശ്രീകല കുമാരി.

റെഡ് സീ ഹോസ്പിറ്റലിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കായി സി.സി.ഡബ്യു.സി അംഗമായ സിറാജ് എറണാംകുളം,സാമൂഹ്യ പ്രവർത്തകരായ ഷാജി കരയാട്, ആഷിക് പൂനൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Tags:    
News Summary - obituary news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.