കാടാമ്പുഴ-തിരുവനന്തപുരം കെ. എസ്. ആര്‍. ടി. സി ബസ് പുനരാരംഭിക്കണം: സൗദി - മാറാക്കര പഞ്ചായത്ത് കെ. എം. സി. സി
റിയാദ്: മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴയിലേക്ക് പാലക്കാട്, എറണാകുളം, ഗുരുവായൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി സി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് സൗദി - മാറാക്കര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അതോടൊപ്പം കാടാമ്പുഴയില്‍ നിന്നും മലപ്പുറം, മഞ്ചേരി വഴി നിലമ്പൂരിലേക്ക് കെ. എസ്. ആര്‍. ടി. സി യുടെ പ്രിയദര്‍ശിനി ബസ് സര്‍വീസ് ആരംഭിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓൺലൈൻ വഴി നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഷക്കീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ ഹാജി കല്ലന്‍ യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അലവിക്കുട്ടി മുസ്ലിയാര്‍ കാടാമ്പുഴ ആമുഖ ഭാഷണം നടത്തി. കുഞ്ഞി മുഹമ്മദ് കൊളമ്പന്‍ ചർച്ചക്ക് തുടക്കം കുറിച്ചു. ഗഫൂര്‍ മണ്ണായി പ്രമേയം അവതരിപ്പിച്ചു. ബഷീര്‍ നെയ്യത്തൂര്‍, ഫൈസല്‍ മുനീര്‍ ചെരട, മൊയ്തീന്‍ മേലേതില്‍, കെ.ടി മുസ്തഫ , മുജീബ് റഹ്മാന്‍ നെയ്യത്തൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, കെ.ടി അബ്ദു റസാഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എം.സി.സി മുന്‍ ഭാരവാഹിയും മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററുമായ കാലൊടി അബു ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി പി.പി മുസ്തഫ സ്വാഗതവും ട്രഷറര്‍ ഫര്‍ഹാന്‍ കല്ലന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.