പകൽസമയം ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ (ഫയൽ ചിത്രം)
ജിദ്ദ: ചൂട് കൂടിയതോടെ നട്ടുച്ച നേരത്ത് തുറസ്സായ സ്ഥലങ്ങളിലെ പുറംജോലികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറംജോലികൾ പാടില്ലെന്ന തീരുമാനം ജൂൺ 15 മുതൽ 2023 സെപ്റ്റംബർ 15 വരെ നിലനിൽക്കും.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, അവർക്ക് ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുന്നവ ഒഴിവാക്കുക, തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിലന്തരീക്ഷം പ്രദാനം ചെയ്യുന്ന ചട്ടക്കൂടിലാണ് തീരുമാനമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. തീരുമാനത്തിനനുസൃതമായി തൊഴിൽ സമയങ്ങൾ ക്രമീകരിക്കാനും തീരുമാനത്തിലെ വ്യവസ്ഥകൾ കണക്കിലെടുക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. അപകടങ്ങളിൽനിന്ന് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം തൊഴിലാളികൾ പ്രദാനം ചെയ്യണം. തൊഴിൽപരമായ പരിക്കുകളും രോഗങ്ങളും കുറക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.