കുട്ടികളെ ഭിക്ഷാടനത്തിന്​ ഉപയോഗിച്ചതിന്​ അറസ്​റ്റിലായ സൗദി പൗരൻ

കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചു; സൗദിയിൽ സ്വദേശി അറസ്​റ്റിൽ

ദമ്മാം: വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളെ നിർത്തി ഭിക്ഷാടനം നടത്തിച്ച സൗദി പൗരനെ കിഴക്കൻ പ്രവിശ്യയിലെ സുരക്ഷാ സേന അറസ്​റ്റ്​ ചെയ്തു. രണ്ട് കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച് ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരം കേസെടുത്തത്.

പിടിയിലായ വ്യക്തിക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസ് മേൽനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. അതിക്രമത്തിന് ഇരയായ കുട്ടികൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിങ് വിഭാഗവുമായി സഹകരിച്ചാണ് പൊലീസിന്റെ ഈ നടപടി. മേഖലയിൽ ഭിക്ഷാടനം തടയുന്നതിനും ഇത്തരം നിയമലംഘകരെ പിടികൂടുന്നതിനുമായി സുരക്ഷാ സേന തുടർച്ചയായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് അറസ്​റ്റ്​.

Tags:    
News Summary - കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചു; സൗദിയിൽ സ്വദേശി അറസ്​റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.