അഹാൻ ഷക്കീറിനെ പ്രവാസി കണ്ണൂർ-കാസർകോട് ജില്ല
കമ്മിറ്റി അനുമോദിക്കുന്നു
ദമ്മാം: സൗദി അറേബ്യയുടെ സാംസ്കാരിക കേന്ദ്രമായ ‘ഇത്റ’യിൽ നടന്ന ജൂനിയർ ചെസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഹാൻ ഷക്കീറിനെ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് ജില്ല കമ്മിറ്റി ആദരിച്ചു.
ഡെസേർട്ട് ക്യാമ്പിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിലാണ് അഹാന് അനുമോദനങ്ങൾ അർപ്പിച്ചത്. പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യ ഫിനാൻസ് സെക്രട്ടറി നവീൻ കുമാർ അഹാന് സ്നേഹോപഹാരം കൈമാറി. ബിനാൻ ബഷീർ (കണ്ണൂർ-കാസർകോട് ജില്ല പ്രസിഡൻറ്), അബ്ദുൽ റഹീം തിരൂർക്കാട് (ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ്), ജംഷാദലി (ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ്), ജാബിർ, ജമാൽ പയ്യന്നൂർ, ബഷീർ കണ്ണൂർ, ഫാത്തിമ ഹാഷിം എന്നിവർ ആശംസകൾ നേർന്നു. മികച്ച നേട്ടം കരസ്ഥമാക്കിയ അഹാനെ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.