കേളി മുസാഹ്മിയ ഏരിയ സെമിനാർ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി 'പ്രവാസികളുടെ പുനരധിവാസം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അൽഖുവയ്യയിൽ നടത്തിയ സെമിനാറിൽ കേന്ദ്ര ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം മോഡറേറ്ററായി.
കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സന്തോഷ് പ്രബന്ധം അവതരിപ്പിച്ചു. ഏരിയയിലെ നാല് യൂനിറ്റുകളിൽനിന്നായി നൂറിലധികം പേർ പങ്കെടുത്തു. നിർധനരായ പ്രവാസികളെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുക, തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിൽ അടിസ്ഥാനപ്പെടുത്തി ഡേറ്റ ബാങ്ക് തയാറാക്കുക എന്നിവയായിരുന്നു സെമിനാറിൽ ഉയർന്ന പ്രധാന നിർദേശങ്ങൾ. ചർച്ചകൾക്ക് ലോക കേരളസഭ അംഗവും രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് മറുപടി പറഞ്ഞു.
പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ബദീഅ രക്ഷാധികാരി ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ പ്രസിഡന്റ് നടരാജൻ എന്നിവർ സംസാരിച്ചു. അൽഖുവയ്യ യൂനിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും സമ്മേളന സംഘാടക സമിതി ചെയർമാൻ നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.