റിയാദ്: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ 27ാമത് ചരമവാർഷിക ദിനം കേളി സാംസ്കാരിക വേദി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയും ഭരണഘടന സ്ഥാപനങ്ങളെ സംഘപരിവാർ ഏജൻസികളാക്കി മാറ്റുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാറിനെതിരെ പോരാട്ടം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ കേരള സർക്കറിന് തന്നെ വീണ്ടും സമരത്തിന് ഇറങ്ങേണ്ട അവസ്ഥയാണ് നിലവിൽ സംജാതമായിരിക്കുന്നത്. അതേസമയം കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ചടയൻ ഗോവിന്ദനെ പോലുള്ള നേതാക്കൾ കാണിച്ചുതന്ന വഴികളിലൂടെ സർവ മേഖലയിലെയും ജനതയെ ചേർത്ത് പിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിൽ മുന്നേറുകയുമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ അനുസ്മരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.