റിയാദ്: കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് സഹായവുമായി സൗദി പൗരനും. ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള ആവശ്യവസ്തുക്കളടങ്ങിയ കാർട്ടണുകളുമായി ബദർ അൽനുഫാഇയാണ് ഞായറാഴ്ച വൈകീട്ട് ‘ഗൾഫ് മാധ്യമം’ റിയാദ് ഒാഫീസിൽ എത്തിയത്. നൂറുകിലോമീറ്ററകലെ അൽഖർജിൽ നിന്നാണ് ദുരിതകാലത്ത് മലയാളികളെ ചേർത്തുപിടിക്കാനുള്ള വെമ്പലുമായി ഇദ്ദേഹമെത്തിയത്. അരി, പഞ്ചസാര, ഇൗത്തപ്പഴം, റെസ്ക്, പിസ്ത, പരിപ്പ്, പയർ തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കളും ബ്ലാങ്കറ്റുകളുമാണ് വിവിധ കാർട്ടണുകളിലാക്കി കൊണ്ടുവന്നത്. പത്രവും മീഡിയവൺ ചാനലും സീബ്രീസ് കാർഗോയും സംയുക്തമായി ദുരിതാശ്വാസ സാധനങ്ങൾ നാട്ടിലേക്ക് അയച്ചുകൊടുക്കുന്നുണ്ടെന്ന് മലയാളി സുഹൃത്തുക്കൾ വഴിയാണ് അദ്ദേഹം അറിഞ്ഞത്. അൽഖർജിൽ സാമൂഹിക പ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിന് നിരവധി മലയാളി സുഹൃത്തുക്കളുണ്ട്. അതുവഴി പ്രളയ ദുരന്തത്തിെൻറ കരളലിയിക്കുന്ന കാഴ്ചകൾ മീഡിയ വൺ ചാനലിൽ നിന്ന് കാണാനിടയാവുകയും ചെയ്തു.
അതൊക്കെ കണ്ടപ്പോൾ ഹൃദയം പിടഞ്ഞു. അപ്പോഴേ മനസിലുറപ്പിച്ചു, ദുരിതബാധിതർക്ക് ആവശ്യമായതെന്തും തനിക്ക് കഴിയുന്നത്ര വാങ്ങി അയച്ചുകൊടുക്കണമെന്ന്. കേരളത്തിലെത്തിക്കാൻ പത്രം തന്നെ വഴിയൊരുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സമാധാനവുമായി. പത്രത്തിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ റിയാദ് ഒാഫീസിനെ ബന്ധപ്പെടുകയായിരുന്നു.
മലയാളി സുഹൃത്തുക്കളുടെ സഹായം ഇതിന് ലഭിച്ചു. കേരളത്തിലേക്ക് ഇതാദ്യമായല്ല അദ്ദേഹം സഹായങ്ങൾ അയക്കുന്നത്. റമദാനാവുേമ്പാൾ ഇൗത്തപ്പഴങ്ങളും ഖുർആനുമെല്ലാം അയക്കുന്നത് പതിവാണ്. പത്രം ഒാഫീസിലുള്ളവരെ സാധനങ്ങൾ ഏൽപിച്ച് മടങ്ങുേമ്പാൾ ഇൗ ദുരന്തത്തിൽ നിന്ന് എത്രയും പെെട്ടന്ന് കരകയറാൻ കേരളജനതയെ അല്ലാഹു സഹായിക്കെട്ട എന്ന് പ്രാർഥിക്കാനും അദ്ദേഹം മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.