റിയാദ്: തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് സൗദിയില്‍ ആശ്വാസ വാർത്ത. ഹുറൂബ് പിൻവലിച്ച് പുതിയ തൊഴിലുടമയിലേക്ക് മാറി നിയമപരമായ പദവി ശരിയാക്കാൻ അവസരം. ചൊവ്വാഴ്ച (മെയ് 27) മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. നേരത്തെ ഗാർഹിക തൊഴിലാളികൾക്ക് മാത്രം ലഭിച്ചിരുന്ന ഇളവാണ് രാജത്തുള്ള മുഴുവൻ വിദേശ തൊഴിലാളികൾക്കും ബാധകമാക്കിയത്. ആറുമാസത്തേക്കാണ് ഇളവ്.
ഹുറൂബ് മാറ്റാൻ ഇളവ് അനുവദിച്ച വിവരം എസ്.എം.എസായി തൊഴില്‍ മന്ത്രാലയത്തിെൻറ ഖിവ പ്ലാറ്റ്‌ഫോമില്‍നിന്ന് നിലവിൽ ഈ പ്രശ്നം നേരിടുന്നവർക്ക് ചൊവ്വാഴ്ച മുതൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ തൊഴിലുടമയിലേക്ക് ജോലി മാറുന്നതോടെ ഹുറൂബ് പ്രശ്നം ഇല്ലാതാവുകയും ഇഖാമ പുതുക്കാന്‍ കഴിയുകയും ചെയ്യും.
കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ടുമാസത്തേക്ക് സമാനമായ ഇളവ് അനുവദിച്ചിരുന്നു. ജനുവരിയിൽ അതിെൻറ കാലാവധി കഴിഞ്ഞു. കഴിഞ്ഞ മാസം ഹുറൂബ് പ്രശ്നമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഈ ഇളവ് പ്രഖ്യാപിച്ചു. ആറുമാസത്തേക്കായിരുന്നു അത്. അതാണ് ഇപ്പോൾ എല്ലാ വിഭാഗം തൊഴിലാളികൾക്കുമായി വിപുലീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.