വിദേശ തീർഥാടകർക്ക്​ കൂടുതൽ ഉംറ നിർവഹിക്കാൻ മൂന്നു​ നിബന്ധനകൾ

ജിദ്ദ: വിദേശ ഉംറ തീർഥാടകർക്ക്​ ഒരു യാത്രയിൽ ആവർത്തിച്ചുള്ള ഉംറക്ക്​ മൂന്ന്​ നിബന്ധനകൾ. വീണ്ടും ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകരുടെ ഗ്രൂപ്​​ ബന്ധപ്പെട്ട ഉംറ ഏജൻസിയുമായി ബന്ധപ്പെട്ട്​ ബുക്കിങ്​ നടത്തണം. ഗ്രൂപ്പിന​ു​ മാത്രമേ കൂടുതൽ ഉംറ​ക്കുള്ള അനുമതി ലഭിക്കൂ. വ്യക്തിഗത അടിസ്​ഥാനത്തിൽ അനുമതി ലഭിക്കില്ല. ഏജൻസി 'ഇഅ്​മർമനാ' ആപ്പിലൂടെ രണ്ടാമത്തെ​ ഉംറക്ക്​ അപേക്ഷ നൽകി അനുമതി നേടണം. രണ്ടാമത്തെ ഉംറക്കുള്ള അപേക്ഷ സൗദിയിലെത്തിയ ശേഷം മാത്രമേ നൽകാവൂ​. വിദേശത്തുനിന്ന്​ വരുന്ന ഒാരോ തീർഥാടകനും ഒരു ഉംറ നിർവഹിക്കാനേ പ്രാഥമികമായി അനുമതിയുള്ളൂവെന്നും ഉംറ ആവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ അതിനായി മേൽപറഞ്ഞ നിബന്ധനകൾ പാലിക്കണമെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.