ഉസ്ബകിസ്താനിൽനിന്നുള്ള ഉംറ സംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ആദ്യ ഉസ്ബകിസ്താൻ ഉംറ സംഘത്തിന് സ്വീകരണം
ജിദ്ദ: ഉസ്ബകിസ്താനിൽനിന്നുള്ള ഉംറ തീർഥാടകരുടെ ആദ്യസംഘം ജിദ്ദ വിമാനത്താവളത്തിലെത്തി. 240 തീർഥാടകരുള്ള സംഘത്തെ സംസമും റോസാപൂക്കളും നൽകി സ്വീകരിച്ചു. ഉസ്ബകിസ്താൻ കോൺസൽ, വ്യവസായി നാസിർ അബു സർഹദ് എന്നിവർ തീർഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. ഉംറ സീസണിൽ ഉസ്ബകിസ്താനിൽനിന്നെത്തുന്ന ആദ്യ ഉംറ സംഘമാണിവർ. മദീനയിലേക്ക് പോയ തീർഥാടകർ ഏതാനും ദിവസത്തെ താമസത്തിനുശേഷമായിരിക്കും മക്കയിലേക്ക് തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.