ക​ണ്ണ​മം​ഗ​ലം മാ​സ് റി​ലീ​ഫ് സെ​ല്ലി​​ന്റെ ഉ​പ​ഹാ​രം മ​ജീ​ദ് ചേ​റൂ​ർ ന​ൽ​കു​ന്നു

ഹമീദ് വാളക്കുടക്ക് സ്വീകരണം

ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ കണ്ണമംഗലം മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഹമീദ് വാളക്കുടക്ക് കണ്ണമംഗലം മാസ് റിലീഫ് സെല്ലും ഒ.ഐ.സി.സി ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകി. ശറഫിയ്യ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടി ഒ.ഐ.സി.സി നേതാവ് സി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ജിദ്ദ റീജനൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ, മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് അസ്ഹാബ് വർക്കല, ഹുസൈൻ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂർ, ഷമീർ നദ്‌വി കുറ്റിച്ചാൽ, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂർ, നൗഷാദ് ചാലിയാർ, ഇസ്മായിൽ കൂരിപ്പൊയിൽ, സലാഹു വാളക്കുട, നാസർ കോഴിത്തൊടി, എം.ടി ഗഫൂർ, അക്ബർ വാളക്കുട, എ.പി. യാസർ നായിഫ്, മുസ്തഫ ചേളാരി, ഗഫൂർ കാളികാവ്, വി.പി മുനീർ, ഫിറോസ് നിലമ്പൂർ, ഹക്കീം വാളക്കുട, ടി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ഹമീദ് വാളക്കുടക്കുള്ള കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്റെ ഉപഹാരം മജീദ് ചേറൂരും ഒ.ഐ.സി.സി കണ്ണമംഗലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് അക്ബർ വാളക്കുടയും നൽകി. ശിഹാബ് കിളനക്കോട് ഷാൾ അണിയിച്ചു. ഒ.ഐ.സി.സി കണ്ണമംഗലം ജനറൽ സെക്രട്ടറി അഷ്ഫാഖ് പുള്ളാട്ട് സ്വാഗതവും സ്പോർട്സ് കൺവീനർ കെ.സി. ശരീഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Reception for Hameed Valakkuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.