എടപ്പാൾ ദാറുൽ ഹിദായ സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പി.വി. മുഹമ്മദ് മൗലവി സംസാരിക്കുന്നു
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ എടപ്പാൾ ദാറുൽ ഹിദായ ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവിക്ക് ദാറുൽ ഹിദായ സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ സ്വീകരണം നൽകി. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലമ്പാടി അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു.
നാസർ വെളിയങ്കോട് അധ്യക്ഷത വഹിച്ചു. പൊന്നാനി താലൂക്കിലെ മത, ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ട ദാറുൽ ഹിദായയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായ വിശിഷ്ടാതിഥി പി.വി. മുഹമ്മദ് മൗലവി സംസാരിച്ചു.
ദാറുൽ ഹിദായ ജി.സി.സി ചീഫ് കോഓഡിനേറ്റർ ഫസലുറഹ്മാൻ നെല്ലറ, യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഹ്മദ് മുനവ്വർ മാണിശ്ശേരി, മുഹമ്മദലി മുസ്ലിയാർ മേലാറ്റൂർ, മജീദ് പുകയൂർ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ഉനൈസ് തിരൂർ, നാണി ഇസ്ഹാഖ്, അഷ്റഫ് താഴെക്കോട് തുടങ്ങിയവർ സംസാരിച്ചു. ദാറുൽ ഹിദായ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് ഷഫീഖ് സ്വാഗതവും മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.