റി​യ​ൽ കേ​ര​ള ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ടൂ​ർ​ണ​മെൻറ്​ സ്പോ​ൺ​സ​ർ​മാ​രും ജി​ദ്ദ​യി​ൽ

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

റി​യ​ൽ കേ​ര​ള സൂ​പ്പ​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റിന് വെ​ള്ളി​യാ​ഴ്ച തുടക്കം

ജി​ദ്ദ: റി​യ​ൽ കേ​ര​ള കാ​ഫ് ലോ​ജി​സ്​​റ്റി​ക്സ് ആ​ൻ​ഡ് ടെ​ലി​മ​ണി സൂ​പ്പ​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച്ച ആ​രം​ഭി​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ 14 ടീ​മു​ക​ൾ ബൂ​ട്ട​ണി​യും.

ഫെ​ബ്രു​വ​രി ഏ​ഴ്, 14, 21 തീ​യ​തി​ക​ളി​ൽ ജി​ദ്ദ ഖാ​ലി​ദ് ബി​ൻ വ​ലീ​ദി​ലെ റു​സൂ​ഖ് സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന്​ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന്​ ​ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ്​ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ ഇ​ട​വേ​ള​ക​ളി​ലും കാ​ണി​ക​ൾ​ക്കാ​യി വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ആ​ക്ടി​വി​റ്റി​ക​ളും ഉ​ണ്ടാ​വും.

യാം​ബു​വി​ൽ നി​ന്നു​ള്ള ഒ​രു ടീം ​അ​ട​ക്കം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ട്ടും വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ നാ​ലും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ഫൈ​സ​ലി​യ എ​ഫ്.​സി, ബ്ലാ​ക്ക്ഹൗ​ക് എ​ഫ്.​സി, റീം ​അ​ൽ​ഉ​ല യാം​ബു എ​ഫ്.​സി, യെ​ല്ലോ ആ​ർ​മി, അ​ൽ​മു​ഷ്‌​റ​ഫ് ട്രേ​ഡി​ങ്ങ് ക​മ്പ​നി ടൗ​ൺ ടീം ​ശ​റ​ഫി​യ, ഫോ​ർ​വാ​ൻ സ്വാ​ൻ എ​ഫ്.​സി, അ​ബീ​ർ സ​ലാ​മ​ത്ത​ക് എ​ഫ്.​സി, വി​ജ​യ് ഫു​ഡ് ബി.​എ​ഫ്.​സി ജി​ദ്ദ എ​ന്നീ ടീ​മു​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഹി​ലാ​ൽ എ​ഫ്.​സി, ജി​ദ്ദ ബ്ര​ദേ​ഴ്സ് എ​ഫ്.​സി, ഗ്ലൗ​ബ് എ​ഫ്.​സി, സ​മ യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ല​വേ​ഴ്‌​സ് എ​ന്നീ ടീ​മു​ക​ൾ വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ്, ടാ​ല​ൻ​റ്​ ടീ​ൻ​സ് ടീ​മു​ക​ൾ ത​മ്മി​ൽ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് 7,000 റി​യാ​ൽ കാ​ശ് പ്രൈ​സും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 3,500 റി​യാ​ൽ കാ​ശ് പ്രൈ​സും ട്രോ​ഫി​യും ല​ഭി​ക്കും.

കാ​ണി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നാ​ട്ടി​ൽ ല​ഭ്യ​മാ​ക്കു​ന്ന സ്‌​കൂ​ട്ട​ർ അ​ട​ക്ക​മു​ള്ള ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​യ​ൽ കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്റ്​ ഫി​റോ​സ് ചെ​റു​കോ​ട്, ര​ക്ഷാ​ധി​കാ​രി യാ​സ​ർ അ​റ​ഫാ​ത്ത് മോ​ങ്ങം, ടെ​ലി​മ​ണി ജി​ദ്ദ റീ​ജ​ന​ൽ മാ​നേ​ജ​ർ ഡോ. ​സൈ​ദ് അ​ൽ​മ​ൻ​സൂ​രി, ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​യ്മ​ൻ ഹാം​സി, കാ​ഫ് ലോ​ജി​സ്​​റ്റി​ക്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ പൂ​ന്ത​ല, റീ​ഗ​ൾ ഗ്രൂ​പ്പ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഫാ​സി​ൽ കോ​ൽ​തൊ​ടി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Real Kerala Super Sevens football tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.