ജിദ്ദ: നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെൻറിന് വെള്ളിയാഴ്ച ആവേശകരമായ പരിസമാപ്തി. എ ഡിവിഷൻ, ബി ഡിവിഷൻ ഫൈനലുകൾ ജിദ്ദ വസീരിയയിൽ അൽ താവൂൻ സ്റ്റേഡിയത്തിൽ നടക്കും. നഹ്ദ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ് നൽകുന്ന സൂപ്പർ കപ്പും പ്രിന്റെക്സ് നൽകുന്ന കാഷ് പ്രൈസുമാണ് വിജയികളെ കാത്തിരിക്കുന്നത്.
ബി ഡിവിഷൻ ഫൈനലിൽ രാത്രി എട്ടിന് ശക്തരായ ന്യൂകാസിൽ എഫ്.സിയും യാസ് എഫ്.സിയും ഏറ്റുമുട്ടും. ഇരു ടീമുകളിലുമായി സൗദിയിലെ പ്രഗല്ഭ കളിക്കാർ അണിനിരക്കും. രാത്രി ഒമ്പതിന് നടക്കുന്ന എ ഡിവിഷൻ ഫൈനലിൽ റീം റിയൽ കേരളയും ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സിയുമാണ് ഏറ്റുമുട്ടുക. റീം റിയൽ കേരള എഫ്.സിക്കുവേണ്ടി കഴിഞ്ഞ സന്തോഷ് ട്രോഫി ടോപ് സ്കോറർ റിസ്വാൻ അലി, കേരള പൊലീസ് താരം ജിപ്സൺ, യൂനിവേഴ്സിറ്റി താരങ്ങളായ റിൻഷിഫ്, രാഹുൽ രാമൻ, കണ്ണൻ തുടങ്ങിയ താരങ്ങൾ അണിനിരക്കും.
ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സിക്കുവേണ്ടി മുൻ സന്തോഷ് ട്രോഫി താരം അഫ്സൽ മുത്തു, ഹൈദരാബാദ് എഫ്.സി താരം ഫഹീം, ബ്ലാസ്റ്റേഴ്സ് താരം അജിത്ത് ശിവൻ, അൽമദീന ചെർപ്പുളശ്ശേരി താരം ഷാനവാസ് എന്നിവരും അണിനിരക്കും. ഫൈനലിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. കാണികൾക്കായി പ്രത്യേക നറുക്കെടുപ്പും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.