രാ​ജ്യ​ത്ത് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല പു​രോ​ഗ​തി​യി​ൽ

യാം​ബു: രാ​ജ്യ​ത്ത് പൊ​തു​വേ മാ​ന്ദ്യ​ത്തി​ലാ​യി​രു​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ പു​രോ​ഗ​തി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം റി​യ​ൽ എ​സ്റ്റേ​റ്റ് വി​ല​സൂ​ചി​ക​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 0.4 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

റ​സി​ഡ​ൻ​ഷ്യ​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് വി​ല​യി​ൽ 1.5 ശ​ത​മാ​നം വ​ർ​ധി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​തെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. വാ​ണി​ജ്യ റി​യ​ൽ എ​സ്റ്റേ​റ്റ് വി​ല​യി​ൽ 1.7 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. പാ​ർ​പ്പി​ട മേ​ഖ​ല​യു​ടെ വി​ല​യി​ലെ 1.5 ശ​ത​മാ​നം വ​ർ​ധ​ന​വി​ന് കാ​ര​ണം റ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ടു​ക​ളു​ടെ വി​ല​യി​ലെ 1.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ധ​ന പൊ​തു​സൂ​ചി​ക​യി​ലെ ഉ​യ​ർ​ച്ച​യി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി.

വി​ല്ല​ക​ളു​ടെ വി​ല​യി​ൽ 7.4 ശ​ത​മാ​ന​വും അ​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ൾ 3.4 ശ​ത​മാ​ന​വും വീ​ടു​ക​ൾ 1.2 ശ​ത​മാ​ന​വും വ​ള​ർ​ച്ച കു​റ​ഞ്ഞു. അ​തേ​സ​മ​യം കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വി​ല സ്ഥി​ര​മാ​യി​രു​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ സൗ​ദി​വ​ത്ക​ര​ണം പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് റി​യ​ൽ എ​സ്റ്റേ​റ്റ് ജ​ന​റ​ൽ അ​തോ​റി​റ്റി.

Tags:    
News Summary - real estate sector is developing in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.