ആർ.എസ്.സി ‘നോ​െട്ടക്ക്’ സമാപിച്ചു 

ജിദ്ദ: രിസാല സ്​റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം ‘നോ​െട്ടക്’ എന്ന പേരില്‍  സംഘടിപ്പിച്ച വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം ശ്രദ്ധേയമായി. ആര്‍.എസ്.സി ജിദ്ദ സെന്‍ട്രല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്​ലിയാറി​​​െൻറ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് ഐ.സി.എഫ് സെന്‍ട്രല്‍ കമ്മറ്റി അംഗം അഹ്ററബ്ബ് ചെമ്മാട് ഉദ്ഘാടനം ചെയ്​തു.  86 പോയി​േൻറാടെ ബവാദി സെക്ടര്‍ ഒന്നാം സ്ഥാനവും 65 പോയി​േൻറാടെ മഹ്ജര്‍ സെക്ടര്‍ രണ്ടാം സ്ഥാനവും 52 പോയി​േൻറാടെ ജാമിഅ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നോ​െട്ടക് ഡ്രൈവ് ചെയര്‍മാന്‍ ഷാഫി മുസ്​ലിയാരുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമാപന സമ്മേളനം കിങ്​ അബ്്ദുല്‍ അസീസ്‌ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ: ശ്രീരാം ഉദ്​ഘാടം ചെയ്​തു.

അബ്്ദുല്‍ നസീര്‍ അന്‍വരി, ഗഫൂര്‍ വാഴക്കാട്,  അലി ബുഖാരി എന്നിവർ സംസാരിച്ചു. സ്വാദിഖ് ചാലിയാര്‍ സ്വാഗതവും അബ്്ദുറഷീദ് വേങ്ങര നന്ദിയും പറഞ്ഞു.  മുഹ്സിന്‍ സഖാഫി ബഷീര്‍ ഹാജി, മുഹമ്മദലി വേങ്ങര, ഖലീൽ റഹ്​മാൻ കൊളപ്പുറം, യാസർ അറഫാത്ത്, അബ്്ദുൽ സലാം മുസ്‌ലിയാർ പൊന്നാട്,  തല്‍ഹത്ത്  എന്നിവര്‍ നേതൃത്വം നൽകി.

Tags:    
News Summary - R.C.C. Notec- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.