ജിദ്ദ: സൗദിയുടെ പടിഞ്ഞാറൻ മേഖലകളിൽ വീണ്ടും മഴ. വ്യാഴാഴ്ച രാത്രിയാണ് ജിദ്ദ, മക്ക,ത്വാഇഫ് എന്നിവിടങ്ങളിൽ ശക്തമായ ഇടിയും മിന്നലോട് കൂടിയ മഴയുമുണ്ടായത്. ജിദ്ദ പട്ടണത്തിൽ രാത്രി 1.30 ഒാടെ ആരംഭിച്ച മഴ അര മണിക്കൂറിലധികം നീണ്ടു.
മിന്നലും ഇടിയും പുലർച്ച വരെ നീണ്ടു. പല റോഡുകളിലും വെള്ള ക്കെട്ടുണ്ടായി. മക്കയിലും ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പുലർച്ചെ ശക്തമായ ഇടിയും മിന്നലും ആലിപ്പഴവർഷത്തോടെയുള്ള മഴയുമുണ്ടായി. പല റോഡുകളിലും വെള്ളം കയറി. ചില റോഡുകൾ മുൻകരുതലെന്നോണം അടച്ചു.
ചിലയിടങ്ങളിൽ മരങ്ങൾ വീഴുകയും ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. താഴ്വരകളിൽ ശക്തമായ ഒഴുക്കായിരുന്നു. മിഅ്മസ്, ശറാഅ, ഹസീനിയ, ഹയ് ശുഹദാഅ്, സാഹർ, ശരിഅ് ഹജ്ജ് എന്നിവിടങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. സിവിൽ ഡിഫൻസ് എത്തിയാണ് പലരേയും രക്ഷപ്പെടുത്തിയത്. മഴയെ തുടർന്ന് ജിദ്ദ, മക്ക എന്നിവിടങ്ങളിലെ ചില ഡിസ്ട്രിക്റ്റുകളിൽ വൈദ്യുതി ബന്ധം വേർപ്പെടുത്തിയതായി സുരക്ഷ ഇൻഫർമേഷൻ സെൻറർ വ്യക്തമാക്കി. ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിലും മഴ പെയ്തു. ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് ശഫ^ത്വാഇഫ് റോഡ് താൽകാലികമായി അടച്ചു.
വെള്ളിയാഴ്ച പകലും ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയുമുണ്ടായി. ദൂരക്കാഴ്ചകുറവും പാറക്കല്ല് വീഴാനുള്ള സാധ്യതയുള്ളതിനാലും ചില റോഡുകൾ സിവിൽ ഡിഫൻസ് അടച്ചു. അൽഹദ, അൽ സിത്തീൻ റോഡിൽ വെള്ളത്തിൽ കുടുങ്ങിയ വാഹനത്തിലുണ്ടായ രണ്ട് പേരെയും വാദി ഖദിറിൽ നിന്ന് ഒരാളെയും രക്ഷപ്പെടുത്തിയതായി ത്വഇഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ നാസ്വിർ ശരീഫ് പറഞ്ഞു.
മക്ക മേഖലയിൽ സമാന്യം നല്ല മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.