റിയാദ്: തണുപ്പ് കാലത്തിനു മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടങ്ങി. ചൊ വ്വാഴ്ച മുതല്‍ പരക്കെ മഴക്ക് സാധ്യതയുള്ളതിനാല്‍ ട്രാഫിക് വിഭാഗവും സിവില്‍ ഡിഫൻ സും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച മുതലാണ് മഴ ആരംഭിച്ചത്. ഇനിയു ള്ള ദിവസങ്ങളിൽ കനക്കും. ആലിപ്പഴ വര്‍ഷത്തിനും തണുത്ത കാറ്റിനുമൊപ്പമാണ് രാജ്യത്തി െൻറ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയത്. 45 കി.മീറ്റർ വേഗത്തിൽ പലഭാഗങ്ങളിലും കാറ്റ് വീശി.
ഹാഇല്‍, തബൂക്ക്, മക്ക, മദീന എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ഏറിയും കുറഞ്ഞും മഴയെത്തി. വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വരെ മഴക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തലസ്ഥാനമായ റിയാദ്, കിഴക്കന്‍ പ്രവിശ്യ, ജിസാൻ, അസീർ, മക്ക, മദീന എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതൽ മഴ കനക്കും. താഴ്വരകളിലും വെള്ളപ്പാച്ചിലിന് ഇടയുള്ള സ്ഥലങ്ങളിലും തമ്പടിക്കരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. റിയാദ് സീസണ് ഫെസ്റ്റിവല്‍ നടക്കുന്ന മലസിലെ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മഴക്ക് മുന്നോടിയായി കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരോട് ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.
താഴ്വരകളിൽ ജാഗ്രത
ജിദ്ദ: ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ താഴ്വരകളിൽ ജാഗ്രത വേണമെന്ന് സിവിൽ ഡിഫൻസ്. മഴയുള്ളപ്പോൾ താഴ്വരകൾ മുറിച്ചു കടക്കരുത്. മഴവെള്ളപ്പാച്ചിലും വെള്ളക്കെട്ടിനും സാധ്യതയുമുള്ള സ്ഥലങ്ങളിൽനിന്ന് അകന്നിരിക്കണം. കാലാവസ്ഥ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ചില മേഖലകളിൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന അറിയിപ്പുള്ളതിനാൽ ആവശ്യമായ മുൻകരുതലെടുക്കണം. ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന, തബൂക്ക്, ഹാഇൽ, അൽജൗഫ്, വടക്കൻ അതിർത്തികൾ, റിയാദ് മേഖലയുടെ വടക്ക്,പടിഞ്ഞാറ് ഭാഗങ്ങൾ, കിഴക്കൻ മേഖലയുടെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ആലിപ്പഴ വർഷത്തോടുകൂടിയ മഴക്കും കാറ്റിനും സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.